റിയാദ്: സൗദിയിലെ പ്രവാസി എഴുത്തുകാരി സുബൈദ കോമ്പിലിന്റെ ‘കള്ളന്റെ മകൾ’ (നോവൽ), ‘കുരുടി പ്രാവ്’ (ബാലസാഹിത്യം) എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ റൈറ്റേഴ്സ് ഫോറത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല പരീക്ഷാ കൺട്രോളർ സി. ഗണേശൻ പ്രകാശനം നിർവഹിച്ചു.
എഴുത്തുകാരൻ ശിവപ്രകാശ്, അനുജ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പി.കെ. അനിൽകുമാർ പുസ്തകപരിചയം നടത്തി. പ്രതാപൻ തായാട്ട് മുഖപ്രസംഗം നടത്തി. ബഷീർ തിക്കോടി, മുക്താർ ഉദിരംപൊയിൽ, മീഡിയവൺ മിഡിലീസ്റ്റ് ബ്യൂറോ ചീഫ് എം.സി.എ. നാസർ, അഷ്റഫ്, ബഷീർ ഉളിയിൽ എന്നിവർ പങ്കെടുത്തു. ഷബീർ അവതാരകനായിരുന്നു. ഹരിതം ബുക്സാണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.