തിരുവനന്തപുരം: ജീവിച്ചിരിക്കെ സ്വന്തം പേരിൽ ഫൗണ്ടേഷൻ ഉണ്ടാക്കി പരിപാടി സംഘടിപ്പിച്ച കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ ചെവിക്ക് പിടിച്ച് സി.പി.ഐ സംസ്ഥാന നിർവാഹക സമിതി.
പന്ന്യൻ രവീന്ദ്രൻ (പി.ആർ) ഫൗണ്ടേഷൻ എന്ന പേരിൽ രൂപവത്കരിച്ച സംഘടനയുടെ പേരിൽ കഴിഞ്ഞ ദിവസം പന്ന്യന്റെ സാന്നിധ്യത്തിൽ ചില പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇത് പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയായപ്പോഴാണ് സംസ്ഥാന നേതൃത്വം ശ്രദ്ധിച്ചത്.
ബുധനാഴ്ച ചേർന്ന നിർവാഹക സമിതിയിൽ അംഗങ്ങൾ കൂട്ടത്തോടെ പന്ന്യന്റെ നടപടിയെ വിമർശിച്ചു. കാര്യം സമ്മതിച്ച പന്ന്യൻ, അതൊരു വാട്സ്ആപ് കൂട്ടായ്മ മാത്രമാണെന്ന് വാദിച്ചു. തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പറഞ്ഞു. വിശദീകരണം തള്ളിയ നേതൃത്വം ഇത്തരം നടപടി ആവർത്തിക്കരുതെന്ന് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.