കോട്ടയം: ഒരു ഭാഷയും അടിച്ചേൽപിക്കരുതെന്നും ഭാഷ ദേശീയതയുടെ ഏറ്റവും വലിയ പ്രതീകമാണെന്നും മന്ത്രി വി.എൻ. വാസവൻ. ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവര-പൊതു ജനസമ്പർക്ക വകുപ്പും ജില്ല ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാള ഭാഷ ദിനാചരണത്തിെൻറയും ഭരണഭാഷ വാരാഘോഷത്തിെൻറയും ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭാഷ എന്നു പറയുന്നതു വാക്കുകളുടെ കൂട്ടമോ വ്യാകരണ നിയമങ്ങളോ മാത്രമല്ല ജീവിതരീതിയും ദൈനംദിന സംസ്കാരവുമാമെണന്ന് മുഖ്യാതിഥിയായ കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ പറഞ്ഞു. കലക്ടർ ഡോ. പി.കെ. ജയശ്രീ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവര- പൊതുജന സമ്പർക്ക വകുപ്പ് മേഖല ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, സബ് കലക്ടർ സഫ്ന നസറുദ്ദീൻ, അഡീ. ജില്ല മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.