അജ്മാന്റെ ഹൃദയഭാഗത്തുള്ള ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ ഉള്‍ക്കൊള്ളുന്നതാണ് അജ്മാന്റെ പൈതൃക നഗരം. അറേബ്യന്‍ ഗള്‍ഫിലെ ഏറ്റവും പുരാതന കെട്ടിടമായ അജ്മാന് മ്യുസിയം കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി പ്രദേശം. വിനോദസഞ്ചാര, നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ അജ്മാന്റെ ഹൃദയഭാഗത്തുള്ള ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ ഉള്‍ക്കൊള്ളുന്നതാണിത്. സംസ്ക്കാരവും സമ്പദ് വ്യവസ്ഥയും സമന്വയിപ്പിച്ചുള്ള പൈതൃക കച്ചവട കേന്ദ്രമായ സാലഹ് അങ്ങാടി, വിശാലമായ സിനിമാ കോംപ്ലക്സ്, വ്യാപാര കേന്ദ്രങ്ങള്‍, ഭോജന ശാലകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് ഈ കേന്ദ്രം. അജ്മാന്റെ പാരമ്പര്യ മൂല്യങ്ങള്‍ ഉയർത്തിക്കാട്ടുന്നതിനും അവ വരും തലമുറക്ക് പകര്‍ന്ന് നല്കുന്ന ഈ പ്രദേശം വിനോദ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക.
പുരാതന ചരിത്രം, നാഗരികത, എമിറേറ്റിന്റെ ഭൂതകാലം, പൂർവ്വിക സ്മരണകൾ, നേട്ടങ്ങൾ എന്നിവ സമന്വയിച്ച കേന്ദ്രമാണ് ഈ നഗരി. ശാന്തമായ പ്രകൃതി ലഭ്യമാകുന്ന ഇവിടം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്നതിനാൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണിത്. വിവിധ തരത്തിലുള്ള നിരവധി സ്റ്റോറുകൾ, കഫേകൾ, പുരാതന വസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, സുഗന്ധ ദ്രവ്യ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ വേലി, കവി തെരുവ്, അൽ മിസാൻ ശിൽപം, പുരാതന പാതകൾ, പുരാതന മരങ്ങൾ, പാരമ്പര്യ, പുരാതന വസ്തുക്കൾ, ബോട്ടുകൾ എന്നിവയും ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
അജ്മാന് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പൈതൃക നഗരി സന്ദര്‍ശിക്കാന്‍ ദിനം പ്രതി നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്.പുരാതന സാംസ്കാരിക നിര്‍മ്മിതികളെ കുറിച്ച് പുതിയ തലമുറക്ക് അവബോധമുണ്ടാക്കാന്‍ ഏറെ സഹായിക്കുന്നതിനാൽ ചരിത്ര കുതുകികൾക്ക് ഏറെ സഹായകമാണിത്. അജ്മാന്റെ വിവിധ സാംസ്കാരിക പൈതൃക ഉത്സവങ്ങള്‍ക്ക് ഈ പ്രദേശം വേദിയാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.