കൊച്ചി: ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി കേരള ഘടകം പ്രഥമ അധ്യക്ഷനായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സ്മരണാർഥം ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റിൽവാദിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ജനാധിപത്യ സംരക്ഷണ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം. ചൊവ്വാഴ്ച വൈകീട്ട് നാലിന് എറണാകുളം സഹോദര സൗധത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫ് അലി കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം നടത്തും.
എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. കെ. അരവിന്ദാക്ഷൻ, ‘മാധ്യമം’ ചീഫ് എഡിറ്ററും എഫ്.ഡി.സി.എ ജനറൽ സെക്രട്ടറിയുമായ ഒ. അബ്ദുറഹ്മാൻ, ജസ്റ്റിസ് കെ. സുകുമാരൻ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, എഴുത്തുകാരൻ പ്രഫ. എം.കെ. സാനു, ഫാ. പോൾ തേലക്കാട്ട്, അഡ്വ. പി.എ. പൗരൻ, കെ.ജി. ജഗദീശൻ, വയലാർ ഗോപകുമാർ, പി. അംബിക, സമദ് കുന്നക്കാവ് എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എഫ്.ഡി.സി.എ കേരള വൈസ് ചെയർമാൻ ഫാ. പോൾ തേലക്കാട്ട്, ട്രഷറർ സി.എ. നൗഷാദ്, എക്സിക്യൂട്ടിവ് അംഗം സുഹൈൽ ഹാഷിം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.