രാജമൗലി ചിത്രമായ ആർ.ആർ.ആറിലെ ത്രസിപ്പിക്കുന്ന നാട്ടു നാട്ടു എന്ന പാട്ടിന് ചുവടുകൾ വെക്കാത്തവർ ഉണ്ടാകില്ല. അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ പാട്ടാണിത്.
ഇന്ത്യയിലെ കൊറിയൻ എംബസിയും ഈ ട്രെൻഡിന്റെ ഭാഗമായി. കൊറിയൻ അംബാസഡർ ചാങ് ജെ ബോക്കിനൊപ്പം എംബസിയിൽ ജോലി ചെയ്യുന്ന കൊറിയൻ ജീവനക്കാരും പാട്ട് പാടി നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു.
രാം ചരണിനെയും ജൂനിയർ എൻ.ടി.ആറിനെയും പോലെ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് കാണാം. വിഡിയോയുടെ അവസാനഭാഗത്തിൽ എംബസിയിലെ മുഴുവൻ ജീവനക്കാരും ഫ്ലാഷ് മോബ് അവതരിപ്പിക്കാൻ ഒരു പൂന്തോട്ടത്തിൽ ഒത്തുകൂടുകയാണ്.
നിരവധി പേരാണ് വിഡിയോക്ക് പ്രതികരണവുമായി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അക്കൂട്ടത്തിൽ പെടും. ടീമിന്റെ പ്രയത്നം മികച്ചതും ഊർജസ്വലവുമാണെന്നായിരുനനു മോദിയുടെ കമന്റ്. വളരെ മനോഹരം...ചിലത് പരീക്ഷിക്കാൻ ചിലരെങ്കിലും ഉൽസാഹിക്കും-എന്നായിരുന്നു കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന്റെ അഭിപ്രായം.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂറും വിഡിയോക്ക് പ്രതികരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.