ആനക്കര (മലപ്പുറം) : വിജയനിമിഷങ്ങൾ പരസ്പരം പങ്കുവെച്ച് വന്നിരുന്ന പ്രിയപത്നി ശ്രീദേവി അന്തര്ജനത്തിെൻറ വിയോഗം വല്ലാതെ അലോസരപ്പെടുത്തുന്നതായി മഹാകവി അക്കിത്തം.
ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷത്തിനൊപ്പം ദുഃഖത്തിനും തെൻറ മുന്നില്‍ സ്ഥാനമുണ്ട്. താന്‍ കവിതയിൽ സജീവമാകുന്നതിൽ കുടുംബാംഗങ്ങൾക്ക് അത്ര താൽപര്യമുണ്ടായിരുന്നില്ല.
എട്ടാം വയസ്സില്‍ ഹരിമംഗലം ക്ഷേത്രത്തിെൻറ ചുവരിലെഴുതിയ വരികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമായത്. അക്കാലത്ത് കൂട്ടുകാര്‍ നല്കിയ പ്രോത്സാഹനവും സഹായകമായി. മൂത്ത മകന് വാസുദേവനാണ് അക്കിത്തത്തിന് വേണ്ടി മറുപടിപ്രസംഗം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.