കോഴിക്കോട്: കവിയും യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ യുവകലാ സാഹിതി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ലീലാകൃഷ്ണന് ഇസ്ലാം മതം സ്വീകരിച്ചുവെന്ന രീതിയിലാണ് പ്രചാരണം. ഇതിനെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കണം.
ഒരു സാഹിത്യ ക്യാമ്പില്‍ മഹാഭാരതത്തെയും രാമായണത്തെയും കുറിച്ച് സാഹിത്യകൃതി എന്ന നിലയില്‍ അവലോകനംചെയ്ത് നടത്തിയ പ്രഭാഷണം ദുര്‍വ്യാഖ്യാനംചെയ്താണ് വര്‍ഗീയശക്തികള്‍ കുപ്രചാരണം നടത്തുന്നത്. സമൂഹത്തിന്റെ പൊതുസ്വത്തായ ഇതിഹാസങ്ങളെക്കുറിച്ച് സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്താനുള്ള അവകാശംപോലും കേരളത്തിലില്ലെന്ന അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.