തൃശൂർ: ഭാഗികമായി പൊളിച്ചിട്ട ഇരവിമംഗലത്തെ ഡോ. സുകുമാർ അഴീക്കോടിന്റെ വസതി അവഗണനയിൽ. സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടശേഷം റവന്യൂ മന്ത്രി കെ. രാജൻ എം.എൽ.എയായിരിക്കെ അനുവദിച്ച 50 ലക്ഷം രൂപയുടെ നവീകരണ നടപടിക്കായാണ് വസതി ഭാഗികമായി പൊളിച്ചിട്ടത്. നാലു മാസം മുമ്പ് മാത്രം തുടങ്ങിയ പൊളിക്കൽ ഒരാഴ്ച മാത്രമാണ് നീണ്ടുനിന്നത്. പിന്നീട് പണികൾ സ്തംഭിച്ചു.
ഡോ. സുകുമാർ അഴീക്കോട് സ്മാരക വസതി ഏറ്റെടുത്തിട്ട് ഒമ്പതു വർഷമായി. വളരെ വിലപിടിപ്പുള്ള പുസ്തകങ്ങൾ അഴീക്കോടിന്റെ വസതിയുടെ മുകൾ നിലയിലാണ്. ഈ ഭാഗത്തെ പാരപ്പറ്റ് പൊളിച്ചുനീക്കിയതിനാൽ കനത്ത മഴയിൽ പുസ്തകങ്ങൾ നശിക്കുമോ എന്ന ആശങ്കയുണ്ട്.
തുക കേരള സാഹിത്യ അക്കാദമിക്ക് കൈമാറിയാണ് പ്രവൃത്തി നടത്തിവരുന്നത്. സുരക്ഷ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേർ സ്മാരക വസതിയിൽ ജോലിയിലുണ്ട്.
വസതി സംരക്ഷിക്കാൻ സാംസ്കാരിക മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ ചെയർമാൻ അബ്ദുസ്സമദ് സമദാനി എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.