ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ നേതൃസ്ഥാനത്തേക്ക് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിന് വേണ്ടി മത്സരിച്ച ചുള്ളിക്കാട് ആകെയുള്ള 72 ല്‍ 50 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ജോയ് മാത്യുവിന് 21 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. സെക്രട്ടറി സ്ഥാനത്തേക്ക് ജിനു എബ്രഹാം നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശമാണ് മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ആ പതിവാണ് ഇത്തവണ മാറിയത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ 49 വോട്ടുകള്‍ നേടി മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വിജയിച്ചു. സിബി കെ തോമസ് (44 വോട്ടുകള്‍), എം ആര്‍ ജയഗീത (26), സത്യനാഥ് (10) എന്നിവരായിരുന്നു എതിരാളികള്‍. മൂന്ന് വോട്ടുകള്‍ അസാധുവായി.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 64 വോട്ടുകള്‍ നേടി ശ്രീകുമാര്‍ അരൂക്കുറ്റി വിജയിച്ചു. സന്തോഷ് വര്‍മ്മ (35), റോബിന്‍ തിരുമല (28) എന്നിവരായിരുന്നു എതിരാളികള്‍. ഒരു വോട്ട് അസാധുവായി. എസ് എന്‍ സ്വാമിയാണ് സംഘടനയുടെ നിലവിലെ അധ്യക്ഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.