കെ.​സി. സ​ലീം

സി.എൻ. അഹമ്മദ് മൗലവി പുരസ്കാരം കെ.സി. സലീമിന്

കോഴിക്കോട്: സി.എൻ. അഹമ്മദ് മൗലവിയുടെ പേരിൽ എം.എസ്.എസ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് എഴുത്തുകാരനും വിവർത്തകനുമായ കെ.സി. സലീം അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ജമാൽ കൊച്ചങ്ങാടി, മുജീബ് റഹ്മാൻ കിനാലൂർ, എ.കെ. അബ്ദുൽ മജീദ് എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.

ഡിസംബർ അവസാനം കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. തലശ്ശേരി സ്വദേശിയും റിട്ട. പബ്ലിക് ഇൻഫർമേഷൻ ഡയറക്ടറുമായ കെ.സി. സലീം, സിയാവുദ്ദീൻ സർദാർ, മോറിസ് ബുകായ് തുടങ്ങിയവരുടേതുൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - CN Ahmed Maulavi Award to KC Saleem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT
access_time 2024-09-02 03:57 GMT
access_time 2024-09-01 07:26 GMT
access_time 2024-09-01 07:12 GMT
access_time 2024-08-31 02:02 GMT