മാഹി: വികസനം അനിവാര്യമാണെന്നും, എന്നാലത് പ്രകൃതിക്കും മനുഷ്യനും പരിക്കുകളേൽപിക്കും വിധമായിക്കൂടെന്നും സാഹിത്യകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ അനുവാദത്തോടെ മാത്രമേ വികസനം നടപ്പിലാക്കാൻ പാടുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പി.ഗംഗാധരൻ മാസ്റ്റർ രചിച്ച 'ദ ഹിൽ കാൻട് ബ്രീത്ത്' എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രമേശ് പറമ്പത്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം. സദാനന്ദൻ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രവർത്തകൻ സി.പി. ഹരീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. എം.എ.എസ്.എം വായനശാല വൈസ് പ്രസിഡൻറ് കെ. മോഹനൻ, ചാലക്കര പുരുഷു, സോമൻ പന്തക്കൽ, പിന്നണി ഗായകൻ എം. മുസ്തഫ, സാഹിത്യകാരൻ പി. ഗംഗാധരൻ, എം. ശ്രീജയൻ, ആനന്ദ് കുമാർ പറമ്പത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.