പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം: കെ.പി. സി.സി യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. എഴുത്തുകാരന്റെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കാണ് പുരസ്കാരം നൽകുന്നതെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു അറിയിച്ചു. ഒരു ലക്ഷത്തി ഒന്ന് രൂപ ക്യാഷ് പ്രൈസും ആർട്ടിസ്റ്റ് ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാർ, വായനക്കാരൻ ,പ്രസാധകർ ,ഇതര സംഘടനകൾ എന്നിവർക്കും

വ്യക്തികൾക്കും പുരസ്കാരത്തിന് പേരുകളും കൃതികളും ശുപാർശ ചെയ്യാം. പുരസ്കാരത്തിനായി നിർദ്ദേശിക്കുന്ന പുസ്തകത്തിന്റെ മൂന്ന് കോപ്പികളും ഗ്രന്ഥ കർത്താവിന്റെ വിശദമായ ബയോഡാറ്റയും സഹിതമുള്ള അപേക്ഷകൾ സെക്രട്ടറി ,പ്രിയദർശിനി പബ്ലിക്കേഷൻസ്, ഇന്ദിരാഭവൻ,ശാസ്തമംഗലം ,തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ 20 24 ആഗസ്റ്റ് 15 നകം അയക്കേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ: 8089121834

Tags:    
News Summary - Entries invited for Priyadarshini Sahitya Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT