പാലങ്ങൾക്ക് വിട, ഇനി കുഴിക്കൽ മാത്രം- ഇ ശ്രീധരനെ പരിഹസിച്ച് എൻ.എസ് മാധവൻ

പാലങ്ങൾക്ക് വിട, ഇനി കുഴിക്കൽ മാത്രം- ഇ ശ്രീധരനെ പരിഹസിച്ച് എൻ.എസ് മാധവൻ

കൊച്ചി: ബി.ജെ.പിയില്‍ ചേരാനൊരുങ്ങിനിൽക്കുന്ന ഇ.ശ്രീധരനെ പരിഹസിച്ച് എന്‍.എസ് മാധവന്‍. ബി.ജെ.പിയിൽ അംഗത്വമെടുക്കുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും മെട്രോമാൻ വ്യക്തമാക്കിയതിനുപിന്നാലെയാണ് ട്വിറ്ററിലൂടെ ഇ. ശ്രീധരനെ കളിയാക്കിക്കൊണ്ട് രംഗത്തുവന്നത്. പാലങ്ങള്‍ക്ക് വിട, ഇനിമുതല്‍ കുഴിക്കല്‍ മാത്രം എന്നാണ് എന്‍.എസ് മാധവന്‍ പരിഹസിച്ചിരിക്കുന്നത്.

'ഇ ശ്രീധരന്‍ പാലങ്ങള്‍ നിര്‍മ്മിക്കുകയും തുരങ്കങ്ങള്‍ കുഴിക്കുകയും ചെയ്തു. ഇനിമുതല്‍  പാലങ്ങള്‍ക്ക് വിട. കുഴിക്കല്‍ മാത്രം തുടരും'


എല്‍.ഡി.എഫ് ഭരണത്തില്‍ നിരാശനാണെന്ന് ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. കൊച്ചി മെട്രോ, പാലാരിവട്ടം പാലം പദ്ധതികളിലായിരുന്നു കേരള സര്‍ക്കാരുമായി സഹകരിച്ചിരുന്നത്. രണ്ടും പൂര്‍ത്തിയായി. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഇടപെട്ടത് നാട്ടുകാര്‍ക്ക് വേണ്ടിയാണ്. പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. 

Tags:    
News Summary - Farewell to bridges, only digging - NS Madhavan mocks E Sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.