തൃശൂർ: ആൾക്കൂട്ടക്കൊലയും മതക്കൊലയും ദലിത് കൊലകളും ഉൾപ്പെടെ വിഷയമാക്കിയ ‘ഫൗൾ പ്ലേ’യിലൂടെ സമകാലിക ഇന്ത്യൻ അവസ്ഥ അവതരിപ്പിക്കുകയായിരുന്നെന്ന് സംവിധായകൻ രൺധിർ കുമാർ. ‘ആർട്ടിസ്റ്റ് ഇൻ കോൺവെർസേഷൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ൽ ജാതിക്കൊലകൾ നടന്ന അവസ്ഥയിലാണ് ഔട്ട് കാസ്റ്റ് നാടകമെടുത്തത്.
പിന്നീടാണ് രാജ്യദ്രോഹിയാക്കി മുദ്രകുത്തുന്ന അധികാരികളുടെ നീക്കങ്ങൾ ഉണ്ടായത്. ദേശീയതയുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടാകുന്നത് അക്കാലത്താണ്. ഭക്ഷണം കഴിച്ചില്ലെങ്കിൽ, ചിരിച്ചില്ലെങ്കിൽ ദേശദ്രോഹിയാകും എന്നപോലുള്ള അവസ്ഥയാണത്.
ഇർഫാൻ ഹബീബിന്റെ ‘ഇന്ത്യൻ നാഷനലിസം’ എന്ന പുസ്തകം വയിച്ചശേഷമാണ് ഇത് സംബന്ധിച്ച് നാടകമെടുക്കണം എന്ന ചിന്ത വന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞപ്പോൾ അഖ്ലാക്കും ഗൗരി ലങ്കേഷും ഉൾപ്പെടെ ആയിരക്കണക്കിന് പേരുടെ വിവരങ്ങളാണ് ലഭിച്ചത്.
ഇതിൽനിന്ന് വിവിധ മേഖലകളിലുള്ളവരെ തെരഞ്ഞെടുത്ത് നാടകത്തിന്റെ ഭാഗമാക്കുകയായിരുന്നു -അദ്ദേഹം പറഞ്ഞു. കലാനിരൂപക കവിത ബാലകൃഷ്ണൻ, ദീപൻ ശിവരാമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.