കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സാഹിത്യകാരൻ ടി. പത്മനാഭന്‍. നാമിപ്പോൾ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ദുരന്തത്തിന്റെ നിഴലിലാണ്. വായ മൂടിക്കെട്ടിയതു കൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാകില്ല. രാജവംശങ്ങളുടെ ശ്മശാനഭൂമിയാണ് ഡല്‍ഹിയെന്ന് അധികാരികളും അവരുടെ അനുയായികളും അറിഞ്ഞിരിക്കണം. നിലവിലെ ഇരുട്ടിനപ്പുറത്ത് പ്രകാശത്തിന്റെ നാളമുണ്ടെന്നും പത്മനാഭന്‍ പ്രത്യാശപ്രകടിപ്പിച്ചു.
വ്യാഴാഴ്ച്ചയാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ല കോടിതിയാണ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് ലോക്സഭയിൽ നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമര്‍ശം.
വിവാദ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ച് ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്. രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.