ജെ.സി.ബി പുരസ്‌കാരം എം. മുകുന്ദന്

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എം. മുകുന്ദന്. ഡൽഹി ഗാഥകൾ എന്ന നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷക്കാണ് പുരസ്കാരം (Delhi: A Soliloquy).

25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ. എന്നിവര്‍ ചേര്‍ന്നാണ് നോവല്‍ വിവര്‍ത്തനം ചെയ്തത്.


കഴിഞ്ഞ വർഷം എ​സ്. ഹ​രീ​ഷി​െൻറ 'മീ​ശ' നോ​വ​ലി​നായിരുന്നു പുരസ്കാരം. ജ​യ​ശ്രീ ക​ള​ത്തി​ലാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. മ​ല​യാ​ള നോ​വ​ലി​ന്​ മൂന്നാം ത​വ​ണ​യാ​ണ്​ ജെ.​സി.​ബി പു​ര​സ്​​കാ​രം ല​ഭി​ക്കു​ന്ന​ത്. പ്ര​ഥ​മ പു​ര​സ്​​കാ​രം 2018ല്‍ ​ബെ​ന്യാ​മി​​ന്‍റെ 'മു​ല്ല​പ്പൂ​നി​റ​മു​ള്ള പ​ക​ലു​ക​ള്‍' എ​ന്ന നോ​വ​ലി​​ൻെ​റ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യാ​യ 'ജാ​സ്മി​ന്‍ ഡെ​യ്സി'​നാ​യി​രു​ന്നു.


ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ജെ.സി.ബി ലിറ്റററി ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

Tags:    
News Summary - JCB literature Award to M Mukundan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.