അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലക്കിന് സാഹിത്യ നോബൽ

സ്‌റ്റോക്ക് ഹോം: സാഹിത്യത്തിനുള്ള 2020ലെ നൊബല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്ക് അർഹയായി. 'തീക്ഷ്ണ സൗന്ദര്യവും സ്പഷ്ടമായ കാവ്യാത്മക ശബ്ദവുമാണ്' ആണ് ലൂയിസ് ഗ്ലക്കിന് പുരസ്ക്കാരത്തിന് അർഹയാക്കിയതെന്ന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി അറിയിച്ചു. സ്വീഡിഷ് അക്കാദമിയിൽ നിന്നും ഫോൺകോൾ ലഭിച്ചപ്പോൾ ഗ്ലക്ക് പുരസ്ക്കാരലബ്ധിയിൽ അമ്പരപ്പ് പ്രകടിപ്പിച്ചുവെന്നും അക്കാദമി അറിയിച്ചു.

യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് പ്രഫസറാണ് 77-കാരിയായ ലൂയിസ് ഗ്ലക്ക്. പുലിസ്റ്റര്‍ പ്രൈസ്(1993), നാഷണല്‍ ബുക്ക് അവാര്‍ഡ് (2014) തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

1968ല്‍ പുറത്തിറങ്ങിയ 'ഫസ്റ്റ്‌ബോണ്‍' ആണ് ആദ്യകൃതി. 'ദി ട്രയംഫ് ഓഫ് അകിലസ്', 'ദി വൈല്‍ഡ് ഐറിസ്' തുടങ്ങിയവ പ്രധാന കൃതികളാണ്. മിത്തുകളിൽ നിന്നാണ് തനിക്ക് സാഹിത്യരചനക്കുള്ള പ്രചോദനം ലഭിക്കുന്നതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.