എം. സുകുമാരന്‍ സ്‌മാരക സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്

തിരുവനന്തപുരം: എഴുത്തുകാരന്‍ എം. സുകുമാരന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്‍റെ 'സമുദ്രശില' എന്ന നോവലിന്. പ്രഭാവര്‍മ, ആര്‍. പാര്‍വതിദേവി, പ്രഫ. വി.എന്‍. മുരളി, പ്രമോദ് പയ്യന്നൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ഏജീസ് ഓഫിസിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും സംഘടനകളായ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷനും ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് പെന്‍ഷനേഴ്സ് അസോസിയേഷനും എം. സുകുമാരന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് രൂപീകരിച്ച എം. സുകുമാരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ അവസാനം തിരുവനന്തപുരത്ത് വച്ച് അവാര്‍ഡ് സമ്മാനിക്കും.

Tags:    
News Summary - M Sukumaran mammorial literature award to Subhash Chandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT