ഇലാഹെ,
ഒരു ഉൾവിളി
ഉയരുകയാണ്...
ഹൃദയാന്തരങ്ങളിൽ
നീയെന്ന
ദയാനിധിയോടുള്ള
അനന്തമായ
പ്രണയം!
ഞാൻ
നീതന്ന
അനുഗ്രഹങ്ങൾ
മറന്നുപോയ
മഹാപാപി!
ഓർമവന്നപ്പോൾ
വല്ലാത്തൊരാത്മനിന്ദ.
ചുറ്റും തെറ്റുകളുടെ
മായാവലയങ്ങൾ തീർത്തു
ആർത്തുല്ലസിച്ചാനന്ദിച്ചാ-
ലിംഗനം ചെയ്യാൻവരുന്ന
മത്തുപിടിച്ച പിശാചിന്റെ
ഉന്മാദച്ചിരി, കൊലച്ചിരി,
പൊട്ടിച്ചിരി!
അതെ,
അതിൽപെട്ടു
പോകാതിരിക്കാൻ
നിന്നോടുള്ള പ്രണയം
എന്നും ജ്വലിച്ചു
നിർത്തണമേ
എന്ന പ്രാർഥന,
അതെ,
അതുമാത്രം..!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.