എസ്.കമറുദ്ദീൻ

മാത്യു എം. കുഴിവേലി ബാലസാഹിത്യ പുരസ്കാരം എസ്. കമറുദ്ദീന്

മു​ക്കം: ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എ​സ്. ക​മ​റു​ദ്ദീ​ന് വീ​ണ്ടും ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​രം. ഫ്രീ​ഡം 50 അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ സാ​ഹി​ത്യ മ​ത്സ​ര​ത്തി​ലാ​ണ് ‘പ​റ​ക്കാ​ൻ കൊ​തി​ക്കു​ന്ന പ​ക്ഷി​ക​ൾ’ എ​ന്ന ബാ​ല​സാ​ഹി​ത്യ കൃ​തി മാ​ത്യു എം.​കു​ഴി​വേ​ലി പു​ര​സ്കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മൂ​ന്ന് പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ള്ള എ​സ്. ക​മ​റു​ദ്ദീ​ന് കെ. ​താ​യാ​ട്ട് ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​രം, പി. ​ഉ​സ്മാ​ൻ സ്മാ​ര​ക ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​രം എ​ന്നി​വ നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് ഫ്രീ​ഡം 50 ചെ​യ​ർ​മാ​ൻ റ​സ്സ​ൽ സ​ബ​ർ​മ​തി​യും വൈ​സ് ചെ​യ​ർ​മാ​ൻ പി​ര​പ്പ​ൻ​കോ​ട് ശ്യാം​കു​മാ​റും അ​റി​യി​ച്ചു. ക​മ​റു​ദ്ദീ​ൻ തി​രു​വ​ന​ന്ത​പു​രം അ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്.

Tags:    
News Summary - Mathew M kuzhiveli balasahityam Award to S Kamarudhin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:53 GMT
access_time 2024-07-21 06:47 GMT