എനിക്കെന്റെ വാനിൽ പറക്കണം
എനിക്കെന്റെ നേരിൽ ലയിക്കണം.
സ്വത്വത്തെയറിയണം,
തടുക്കാൻ വരുന്ന
അഹന്തയുടെ കൈകളെ
തടുത്തു നിർത്താൻ പഠിക്കണം.
മനസൊന്നുരുക്കണം,
ഉരുക്കായുടച്ചൊന്നു വാർക്കണം,
നോവിന്റെ ക്ലാവുപിടിച്ചു
വിയർക്കാത്ത കൂട്ടിൽ
ഹൃദയത്തെ വെക്കണം.
പിടയെന്ന പേരൊന്നു മാറ്റണം,
പടച്ചട്ടയില്ലാതെ പൊരുതണം,
പെണ്ണായ് പിറന്നതിൽ കുളിർക്കണം,
കണ്ണീർകണം തൂത്തുകളയണം.
മനസ്സും നഭസ്സും പുതുക്കിപ്പണിയണം,
അടിക്കാൻ വരുന്നോർക്ക്
കരുത്തിന്റെ കാതൽ
കാട്ടിക്കൊടുത്ത് മടക്കണം.
എന്റേതും കൂടിയീ ലോകം,
തുല്യതക്കാണ് പൊരുതൽ,
ഒപ്പത്തിനൊപ്പം കരുതൽ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.