മീശായണം പ്രകാശനം ചെയ്തു

മൂവാറ്റുപുഴ: എസ്. ഹരീഷിൻ്റെ പ്രശസ്തമായ 'മീശ' എന്ന നോവലിനെ നിരൂപണം ചെയ്യുന്ന പി.എം. ഷുക്കൂറിൻ്റെ മീശായണം പ്രകാശനം ചെയ്തു. മൂവാറ്റുപുഴ നിർമല കോളജിലെ മലയാള വിഭാഗം തുടക്കമിട്ട ഭൂമികയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

കവി എസ്. കലേഷാണ് മീശായണത്തിന്റെ പ്രകാശനം നിർവഹിച്ചത്. കഥാകൃത്ത് തോമസ് ബിനു പോൾ ആദ്യ കോപ്പി ഏറ്റുവാങ്ങി. മൂവാറ്റുപുഴ നിർമല കോളജ് പ്രിൻസിപ്പാൾ ഡോ. ജസ്റ്റിൻ കണ്ണാടൻ ഭൂമിക ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് എസ്. ഹരീഷ് മുഖ്യാതിഥിയായിരുന്നു. ഫാദർ പോൾ കളത്തൂർ, പി.എം. ഷുക്കൂർ, മലയാള വകുപ്പ് മേധാവി സീമ ജോസഫ്, ഡോ. പി.ബി. സനീഷ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Meeshayanam Book published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-26 07:37 GMT