കൊച്ചി: പ്രശസ്ത എഴുത്തുകാരൻ കെ.എൽ. മോഹനവർമക്ക് വ്യാഴാഴ്ച 85ാം ജന്മദിനം. നോവലുകളും ചെറുകഥകളുമുൾെപ്പടെ 80ഓളം കൃതികൾ രചിച്ച അദ്ദേഹം 85െൻറ നിറവിലും നോവൽ രചനയിലാണ്. മറ്റു പല കൃതികളെയും പോലെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പുതിയ നോവലും ഒരുങ്ങുന്നതെന്ന് കൊച്ചി ദർബാർ ഹാൾ റോഡിൽ ലോട്ടസ് അപ്പാർട്ട്െമൻറ്സിൽ താമസിക്കുന്ന മോഹന വർമ പറയുന്നു. ചെറുപ്രായത്തിൽ കായിക ഇനങ്ങളിൽ കഴിവും താൽപര്യവും പ്രകടിപ്പിച്ച മോഹന വർമ അക്ഷരങ്ങളുടെ ലോകെത്തത്തിയത് യാദൃച്ഛികമായാണ്. 19ാം വയസ്സിൽ ഉത്തരേന്ത്യയിലെ ഉൾനാടൻ നഗരങ്ങളിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചു.
ഇതിലൂടെയാണ് മറ്റ് മനുഷ്യരുടെ അനുഭവങ്ങളും ജീവിതവും അടുത്തറിയുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഓഹരി (1992), ക്രിക്കറ്റ്, സ്റ്റോക് എക്സ്ചേഞ്ച്, നീതി, സിനിമ സിനിമ തുടങ്ങിയ കൃതികളിലൂടെ മലയാളിക്ക് അത്ര പരിചിതമല്ലാത്ത പ്രമേയങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. അമാവാസി എന്ന പേരിൽ കമല സുറയ്യക്കൊപ്പം എഴുതിയ നോവലും ശ്രദ്ധേയമായി.
സാഹിത്യ അക്കാദമി സെക്രട്ടറി, വീക്ഷണം പത്രം ചീഫ് എഡിറ്റർ, പൂമ്പാറ്റ ഉൾപ്പെടെ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹിസ്റ്ററി അസോസിയേഷൻ, കേരള സാഹിത്യ മണ്ഡലം എന്നിവയുടെ പ്രസിഡൻറ്, പുഴ.കോം ചീഫ് എഡിറ്റർ തുടങ്ങിയ പദവികൾ വഹിക്കുന്നു. ആലപ്പുഴ ചേർത്തലയിൽ ജനിച്ച വർമ 1976 മുതൽ കൊച്ചിക്കാരനാണ്. ഭാര്യ രാധാ വർമ. കോവിഡ് സാഹചര്യത്തിൽ കാര്യമായ ജന്മദിനാഘോഷങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.