വന്യതയാണ്... ശൂന്യതയാണ്...
വീട് വെച്ചപ്പോൾ എല്ലാ മുറികളിലും ആളുണ്ടായിരുന്നു...
മക്കളുടെ മുറികളിൽ വെളുക്കുവോളം വെളിച്ചം...
നിറഞ്ഞ തെളിച്ചം...
പിന്നെ ഞങ്ങൾ പോയി...
അപ്പോൾ ഞങ്ങളുടെ മുറി പുതപ്പുവലിച്ചിട്ട് ചുരുണ്ടുറങ്ങി...
വാപ്പയുടെയും ഉമ്മയുടെയും മുറിയിൽ മാത്രമായി വെളിച്ചം..
ബാക്കി മുറികളിലെ ഇരുട്ട്
അവരുടെ മനസ്സുകളിലേക്ക് ഇരച്ചുകയറി...
ഞാനതറിഞ്ഞിരുന്നു..
ശൂന്യമായ ഇടങ്ങളിലൊക്കെ ഇരുട്ടുമാത്രമാണ്..
മനുഷ്യർ ഇറങ്ങിപ്പോകുന്ന മനസ്സുകളിലും...
കൂടെവേണമെന്ന് ആഗ്രഹിക്കുന്നവർ
തിരിഞ്ഞുനിൽക്കുന്നിടത്തും ഇരുട്ടല്ലാതെയൊന്നുമില്ലല്ലോ..
ഇന്നിപ്പോ ഞാൻ വന്നു...
എന്റെ മുറിയിൽ
വെളിച്ചം നിറഞ്ഞപ്പോഴും ബാക്കി മുറികൾ
പുതപ്പുവലിച്ചിട്ടുറക്കമാണ്..
മുറിയിൽ വെളിച്ചമുണ്ടെങ്കിലും
ഒരു കറുത്ത പുതപ്പ് ഞാനറിയാതെ എന്നരികിലുറങ്ങുന്നു...
ഇടക്കിടയ്ക്കെന്നെ ചേർത്തുപിടിക്കുന്നു..
കുതറിമാറി കിടന്നിട്ടും
പിടിവിടാതെ....
പോയ വെട്ടവും തെളിഞ്ഞ വെളിച്ചവും
ഒഴിഞ്ഞ ഒച്ചയും തിരിച്ചെത്തുമെന്നോർത്ത്
ഞാനിപ്പോഴും ഉണർന്നിരിക്കുന്നു...
റസിയ സലീം
റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.