പി. ഉണ്ണിരാമൻ

ദേശീയ യോഗാസന അവാർഡ് യോഗാചാര്യൻ പി. ഉണ്ണിരാമന്

കോ​ഴി​ക്കോ​ട്: യോ​ഗ​ക്കു​ള്ള സ​മ​ഗ്ര സം​ഭാ​വ​ന മു​ൻ​നി​ർ​ത്തി ദേ​ശീ​യ യോ​ഗാ​സ​ന നാ​ഷ​ന​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് അ​വാ​ർ​ഡ് യോ​ഗാ​ചാ​ര്യ​ൻ പി. ​ഉ​ണ്ണി​രാ​മ​ന് ല​ഭി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ യു​വ​ജ​ന കാ​യി​ക ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​മു​ള്ള​തും ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ഷ​ൻ അ​സോ​സി​യേ​റ്റ് മെം​ബ​റു​മാ​യ യോ​ഗാ​സ​ന ഭാ​ര​തി​ന്റെ അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന ആ​ദ്യ​മ​ല​യാ​ളി​യാ​ണ്.

നാ​ൽ​പ​തു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മാ​യി യോ​ഗ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഉ​ണ്ണി​രാ​മ​ൻ 12 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് ഇ​തി​ന​കം യോ​ഗ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ത​ഞ്ജ​ലി യോ​ഗ റി​സ​ർ​ച്ച് സെൻറ​ർ സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​ണ്. യോ​ഗാ​സ​ന സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​ണ്. ഇ​ന്ത്യ​യി​ലെ മു​പ്പ​തോ​ളം വ​രു​ന്ന കേ​ന്ദ്ര- സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മൂ​ന്നു​പേ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ക​ക്കോ​ടി സ്വ​ദേ​ശി​യാ​യ പി. ​ഉ​ണ്ണി​രാ​മ​ൻ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നാ​ണ്. യോ​ഗ ടീ​ച്ച​റാ​യ സൗ​ദാ​മി​നി​യാ​ണ് ഭാ​ര്യ. മ​ക​ൾ: സൗ​മ്യ.

Tags:    
News Summary - National Yogasana Award to Yogacharyan P Unniraman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:53 GMT
access_time 2024-07-21 06:47 GMT