ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്

തൃശൂര്‍: മഹാകവി ജി.ശങ്കരക്കുറുപ്പിന്‍റെ സ്മരണാര്‍ഥം ഗുരുവായൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്. സാറാജോസഫിന്‍റെ ബുധിനി എന്ന നോവലാണ് ആണ് ഓടക്കുഴൽ അവർഡിന് അർഹമായത്.

അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരമാണ് ഇത്. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജിയുടെ 44 മത് ചരമ വാർഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയ്യതി ഡോക്ടർ എം. ലീലാവതി അവാർഡ് സമർപ്പിക്കും.

1968 മുതൽ നൽകിവരുന്ന ഈ അവാർഡ് രണ്ട് വർഷം നൽകാൻ കഴിഞ്ഞിരുന്നില്ല. 

Tags:    
News Summary - Odakuzhal Award to Sarah Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.