തിരുവനന്തപുരം: ഈ വര്‍ഷത്തെ പി. കേശവദേവ് സാഹിത്യപുരസ്‌കാരത്തിന് സാഹിത്യവിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. പി.കെ. രാജശേഖരന്‍ അര്‍ഹനായി. 'ദസ്തയേവ്‌സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം' എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.
ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് സേവനങ്ങള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന പി. കേശവദേവ് ഡയാബ്‌സ്‌ക്രീന്‍ കേരള പുരസ്‌കാരത്തിന് ടൈംസ് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി എഡിറ്റര്‍ പ്രീതു നായര്‍ അര്‍ഹയായി. രണ്ടുവര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയെക്കുറിച്ച് സമഗ്രമായി പഠിക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തതാണ് പ്രീതുവിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
ഈ വര്‍ഷം മുതല്‍ കേശവദേവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പി. കേശവദേവ് മലയാളം പുരസ്‌കാരത്തിന് അമേരിക്കയിലെ ടെക്‌സാസില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അര്‍ഹമായി. കേരളത്തിനുപുറത്ത് മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംഭാവനകള്‍ നല്‍കുന്ന സംഘടനകള്‍ക്കാണ് പി. കേശവദേവ് മലയാളം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.