പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ ഫയർ ബേഡ് (ആളാണ്ട പച്ചി) എന്ന നോവലിന് ജെ.സി.ബി സാഹിത്യ പുരസ്കാരം. ജനനി കണ്ണനാണ് ഏറെ ശ്രദ്ധേയമായ ഈ കൃതി തമിഴിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 25 ലക്ഷം രൂപയും ശിൽപവുമാണ് പുരസ്കാരം. ജനനി കണ്ണന് പത്ത് ലക്ഷവും ലഭിക്കും. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച ഈ പുസ്തകം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സ്ഥിരതക്കായുള്ള മനുഷ്യന്റെ ഭ്രാന്തമായ ആഗ്രഹങ്ങൾ ആഴത്തിൽ അന്വേഷിക്കുന്നതാണ്.
തമിഴ്നാട്ടിലെ ജാതിവ്യവസ്ഥയും കുടുംബങ്ങളിലെ സ്വത്ത് വിഭജനവും പുരുഷാധിപത്യവും ദ്രാവിഡ രാഷ്ട്രീയവുമെല്ലാം പുതിയ പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റവും നോവലിൽ അനുഭവിക്കാനാകും. മാരിമുത്തു എന്ന നായകനിലൂടെയാണ് കഥ വികസിക്കുന്നത്. 57കാരനായ പെരുമാൾ മുരുകൻ 12 നോവലുകളും ആറ് ചെറുകഥാ സമാഹാരങ്ങളും ആറ് കവിതാ സമാഹാരങ്ങളും നിരവധി നോൺ ഫിക്ഷൻ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 10 നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
2005-ൽ കിരിയാമ പ്രൈസിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സീസൺസ് ഓഫ് പാം , കറന്റ് ഷോ , വൺ പാർട്ട് വുമൺ, എ ലോൺലി ഹാർവെസ്റ്റ്, ട്രയൽ ബൈ സൈലൻസ്, പൂനാച്ചി അല്ലെങ്കിൽ ദ സ്റ്റോറി ഓഫ് എ ഗോട്ട്, റിസോൾവ്, അഴിമുഖം, റൈസിംഗ് ഹീറ്റ് , പൈർ . സേലം ആറ്റൂരിലെയും നാമക്കലിലെയും സർക്കാർ ആർട്‌സ് കോളജിൽ തമിഴ് പ്രഫസറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.