ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​നടയിൽ വിഷ്‌ണുനാരായണൻ നമ്പൂതിരിയും ഭാര്യയും

വിഷ്‌ണുനാരായണൻ നമ്പൂതിരിയുടെ വിയോഗം തിരുവല്ലക്കും തീരാനഷ്​ടം

തി​രു​വ​ല്ല: ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര മു​ൻ മേ​ൽ​ശാ​ന്തി കൂ​ടി​യാ​യ ക​വി വി​ഷ്‌​ണു​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ വി​യോ​ഗം അ​ദ്ദേ​ഹ​ത്തി​െൻറ ജ​ന്മ​നാ​ടാ​യ തി​രു​വ​ല്ല​ക്ക്​ തീ​രാ​ന​ഷ്​​ട​മാ​യി.

വ്യാ​ഴാ​ഴ്​​ച ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടി​െൻറ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​വി​യു​ടെ വി​യോ​ഗം ജ​ന്മ​നാ​ട് അ​റി​ഞ്ഞ​ത്. തി​രു​വ​ല്ല കാ​ര​യ്ക്ക​ലി​ലെ ശീ​ര​വ​ള്ളി​യി​ൽ മ​ഠ​ത്തി​ൽ വി​ഷ്‌​ണു​ന​മ്പൂ​തി​രി​യു​ടെ​യും അ​ദി​തി അ​ന്ത​ർ​ജ​ന​ത്തി​െൻറ​യും മ​ക​നാ​യി 1939 ജൂ​ൺ ര​ണ്ടി​നാ​ണ് ജ​ന​നം.

പെ​രി​ങ്ങ​ര പ്രി​ൻ​സ് മാ​ർ​ത്താ​ണ്ഡ​വ​ർ​മ സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. മ​ല​യാ​ള ബ്രാ​ഹ്മ​ണ​രാ​യ ക​വി​യു​ടെ ശീ​ര​വ​ള്ളി കു​ടും​ബം, ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ കാ​രാ​ഴ്മ മേ​ൽ​ശാ​ന്തി അ​വ​കാ​ശ​മു​ള്ള അ​ഞ്ചു കു​ടും​ബ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. പി​താ​വും ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​ക​ൾ ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം സ്ഥ​ലം വാ​ങ്ങി വീ​ട് ​െവ​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​ങ്ങോ​ലി​ൽ ശ്രീ​വ​ള്ളി ഇ​ല്ല​ത്ത് താ​മ​സി​ച്ചി​രു​ന്ന കു​ടും​ബം പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പ​ല​ത്തേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു.

യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ൽ​നി​ന്ന്​ ഇം​ഗ്ലീ​ഷ് പ്ര​ഫ​സ​റാ​യി വി​ര​മി​ച്ച​ശേ​ഷം 1995 മു​ത​ൽ ര​ണ്ടു​വ​ർ​ഷം തി​രു​വ​ല്ല ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ൽ ശാ​ന്തി​ക്കാ​ര​നാ​യി.

ഇ​ക്കാ​ല​യ​ള​വി​ൽ ക​വി​സം​ഗ​മ​വും ക്ഷേ​ത്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. '97ൽ ​ല​ണ്ട​നി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ പു​രു​ഷ സൂ​ക്ത​ത്തെ​ക്കു​റി​ച്ച് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​ൻ പോ​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു. മേ​ൽ​ശാ​ന്തി മ​തി​ല​കം വി​ട്ട് ക​ട​ൽ​ക​ട​ന്ന് പോ​യ​ത് ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്ന്​ ആ​രോ​പ​ണം ഉ​യ​ർ​ന്നു. പി​ന്നീ​ട് അ​വ​രോ​ഹ​ണം ന​ട​ത്തി വീ​ണ്ടും മേ​ൽ​ശാ​ന്തി​യാ​യി. 2014ൽ ​പ​ത്മ​ശ്രീ ല​ഭി​ച്ച​പ്പോ​ൾ ക്ഷേ​ത്ര​ത്തി​ൽ സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Poet Vishnu Narayan Namboothiri's demise is a big loss to thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.