പുനത്തിൽ കുഞ്ഞബ്ദുള്ളയും ടി. രാജനും

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പുനത്തിലിന്‍റെ ജീവചരിത്രം ഒരുങ്ങുന്നു

കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനായ പുനത്തിൽ കുഞ്ഞബ്ദുള്ള മരിച്ച് മൂന്നുവർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്‍റെ ജീവചരിത്രം ഒരുങ്ങുന്നു. പുനത്തിൽ മെമ്മേറിയിൽ ട്രസ്റ്റ് സെക്രട്ടറി ടി. രാജനാണ് പുനത്തിലിന്‍റെ ആത്മകഥ ഒരുക്കുന്നത്. 40 വർഷത്തോളമായി എഴുത്തുകാരനെ അടുത്തറിയാവുന്നയാളാണ് അധ്യാപകൻ കൂടിയായ രാജൻ.

മലയാളിയുടെ കപടസദാചാരത്തെ തുറന്നുകാട്ടിയ എഴുത്തുകാരനായിരുന്നു പുനത്തിൽ. കുടുംബമെന്ന സ്ഥാപനത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചത്. 

പുനത്തിൽ പഠിച്ചിരുന്ന അലിഗഡിൽ വെച്ച് അദ്ദേഹം വിവാഹം കഴിച്ച മറിയത്തിന്‍റെ അപൂർവ ഫോട്ടോകൾ കൂടി ഉൽപ്പെടുത്തിയാണ് ആത്മകഥ തയാറാക്കുന്നത്. അലിഗഡ് മെഡിക്കൽ കോളജിലെ നഴ്സസ് സ്റ്റാഫ് ക്വാർട്ടേഴ്സിൽ രണ്ടുപേരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. മറിയയെ 'മറിയാമ്മ' എന്നായിരുന്നു പുനത്തിൽ സ്നേഹപൂർവം വിളിച്ചിരുന്നത്. ഈ ബന്ധത്തിൽ പുനത്തിലിന് ഒരു മകനുമുണ്ട്. ഒരുമിച്ച് താമസിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം ഇവർ മരിച്ചു. 'എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഞാൻ' എന്ന പുസ്തകത്തിൽ മറിയയുടെ മരണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

മരിക്കുന്നതിന് മുൻപ് തന്നെ എഴുത്തുകാരൻ അപൂർവങ്ങളായ 16,000 എഴുത്തുകളും ഫോട്ടോകളും മുഴുവൻ വർക്കുകളും രാജന് കൈമാറിയിരുന്നു.15 അധ്യായങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ജനുവരിയിൽ പുനത്തിലിന്‍റെ ജന്മദേശമായ വടകരക്കടുത്തുള്ള കാരക്കാട് വെച്ച് പുസ്തകം പ്രകാശനം ചെയ്യുമെന്ന് ടി. രാജൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT