പുനത്തിൽ കുഞ്ഞബ്​ദുള്ള

പുനത്തിൽ കുഞ്ഞബ്​ദുള്ളയുടെ കസേരയിൽ ഇനി ആര്​ ഇരിക്കും...

പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്​​ദു​ള്ളയുടെ ഓർമ്മദിനമാണ്​ ഒക്​ടോബർ 27. പകരം വെക്കാനില്ലാത്ത സാന്നിധ്യമെന്നത്​ വെറും വാക്കല്ലിവിടെ. മലയാള സാഹിത്യപ്രേമികൾക്ക്​ കൗതുകം നിറഞ്ഞ വായനയുടെ ലോകം സമ്മാനിച്ചാണ്​ പുനത്തിൽ കടന്നുപോയത്​. കഥ, നോവൽ, യാത്രാവിവരണം, ആരോഗ്യപംക്​തി എന്തെഴുതിയാലും അതിൽ, പുനത്തിൽ ഭാഷ സൃഷ്​ടിക്കുന്ന അനുഭൂതി ഒന്നുവേറെയാണ്​.

വ​ട​ക​ര​ക്കാ​ർക്ക്​ പുനത്തിൽ നാ​ടി​െൻറ മേ​ല്‍വി​ലാ​സ​മാ​യി​രു​ന്നു​. ശ​രി​ക്കും പറഞ്ഞാൽ ​പുന​ത്തി​ല്‍ വ​ട​ക​ര​ക്കാ​രു​ടെ സ്വ​കാ​ര്യ​അ​ഹ​ങ്കാ​ര​മാ​യി​രു​ന്നു. 2017ഒക്ടോബർ 27ന്​ നഷ്​ടമായത്​ ആ വിലാസമാണ്​.  അതുകൊണ്ട്​ തന്നെ, പുനത്തിൽ സാഹിത്യാന്വേഷകർക്ക്​ വടകരയിലെത്താതിരിക്കാനാവില്ല.കാരണം, നോവൽ സാഹിത്യത്തിലെ തലയെടുപ്പായ സ്​മാരകശിലകളുൾപ്പെടെ പിറന്നത്​ വടകരയുടെ മണ്ണിലാണ്​. പുനത്തിലിനു, വടകരയും സമീപപ്രദേശങ്ങളും എഴുത്തി​െൻറ വിളഭൂമിയായിരുന്നു.  സാഹിത്യലോക​ത്ത്​ അ​ദ്ദേഹത്തി​െൻറ കസേര ഒഴിഞ്ഞുകിടക്കുകയാണിപ്പോൾ​. പകരക്കാരനില്ലാതെ...

പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്​​ദു​ള്ള​യി​ലെ എ​ഴു​ത്തു​കാ​ര​നെ​യും ഡോ​ക്ട​റെ​യും വ​ട​ക​ര​ക്കാ​രെ​പ്പോ​ലെ അ​ടു​ത്ത​റി​ഞ്ഞ​വ​ര്‍ വേ​റെ​യു​ണ്ടാ​വി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ വി​വാ​ദ​ങ്ങ​ളു​ടെ പെ​രു​മ​ഴ​ക്കാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ഴും പു​ന​ത്തി​ലി​നൊ​പ്പം വ​ട​ക​ര​ക്കാ​രും ചി​രി​ച്ചു. കാ​ര​ണം, അ​വ​ര്‍ക്ക​റി​യാ​മാ​യി​രു​ന്നു ഇ​ര​തേ​ടു​ന്ന വേ​ട്ട​ക്കാ​ര​നെ​പ്പോ​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ​യും ക​ഥ​ക​ളു​ടെ​യും പി​ന്നാ​ലെ സ​ഞ്ച​രി​ക്കു​ക​യാ​ണ് പു​ന​ത്തി​ലെ​ന്ന്. എ​ഴു​ത്ത് ഒ​ഴി​ച്ച് മ​റ്റൊ​ന്നി​ലും പു​ന​ത്തി​ല്‍ ഗൗ​ര​വം കാ​ണി​ച്ചി​രു​ന്നി​ല്ല. വ​ട​ക​ര​യി​ലെ മ​നു​ഷ്യ​രും മ​ണ്ണും മ​ര​വു​മെ​ല്ലാം പു​ന​ത്തി​ലി​ന് ത​െൻറ പ്രി​യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. പൂ​ക്കോ​യ​ത​ങ്ങ​ള്‍, കു​ഞ്ഞീ​ബി, മാ​ച്ചി​നാ​രി​ക്കു​ന്ന്, കാ​ര​ക്കാ​ട് റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന്‍ (ഇ​ന്ന​ത്തെ നാ​ദാ​പു​രം റോ​ഡ്), കാ​ര​ക്കാ​ട് സ്കൂ​ള്‍ അ​ങ്ങ​നെ പു​ന​ത്തി​ല്‍ ത​െൻറ ജ​ന്മ​നാ​ട്ടി​ല്‍ നി​ന്ന് മ​ല​യാ​ളി​ക്ക് സ​മ്മാ​നി​ച്ച​ത് എ​ണ്ണ​മ​റ്റ അ​നു​ഭ​വ​ങ്ങ​ളാ​ണ്.

വ​ട​ക​ര എ​ടോ​ടി​യി​ലെ ക്ലി​നി​ക്കു​മാ​യും പു​തി​യ​ബ​സ്​​സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്തെ അ​ല്‍മ ഹോ​സ്പി​റ്റ​ലു​മാ​യും ബ​ന്ധ​പ്പെ​ട്ട് നൂ​റു​നൂ​റു​ക​ഥ​ക​ളാ​ണ് നാ​ട്ടു​കാ​ര്‍ക്കി​ട​യി​ല്‍ പ്ര​ചാ​ര​ത്തി​ലു​ള്ള​ത്. പ്രാ​യം​ചെ​ന്ന​വ​രു​ടെ സം​ശ​യ​രോ​ഗ​ങ്ങ​ള്‍ക്ക് പു​ന​ത്തി​ല്‍ ക​വി​ത​ക​ള്‍ മ​രു​ന്നാ​യി ന​ല്‍കി​യ​താ​ണി​തി​ല്‍ പ്ര​ധാ​നം. ടാ​ഗോ​റി​െൻറ നാ​ലു​വ​രി​ക​ളെ​ഴു​തി​യ കു​റി​പ്പ് കൈ​യി​ല്‍ക്കൊ​ടു​ത്ത്, രാ​വി​ലെ​യും വൈ​കീ​ട്ടും രാ​ത്രി​യും ഓ​രോ ആ​വൃ​ത്തി വാ​യി​ക്കാ​ന്‍ പ​റ​ഞ്ഞ​തും നെ​ഞ്ചു​വേ​ദ​ന​യു​മാ​യി വ​ന്ന​വ​രോ​ട് പോ​യി വി​റ​കു​കീ​റാ​ന്‍ പ​റ​ഞ്ഞ​തു​മു​ള്‍പ്പെ​ടെ ക​ഥ​ക​ള്‍ ഇ​വ​യി​ല്‍ ചി​ല​താ​ണ്. ആ​െ​ര​യും അ​ദ്ദേ​ഹം വെ​റു​പ്പി​ച്ചി​രു​ന്നി​ല്ല. ക്ല​ബി​െൻറ പ​രി​പാ​ടി​ക്ക് ക്ഷ​ണി​ക്കാ​നെ​ത്തി​യ​വ​രെ ത​െൻറ പേ​ഷ്യ​ൻ​റി​െൻറ സ്​​റ്റൂ​ളി​ലി​രു​ത്തി. ത​ല​യി​ല്‍ കൈ​വെ​ച്ച്​ പു​ന​ത്തി​ല്‍ പ​റ​ഞ്ഞു - 'അ​യ്യോ അ​ന്നേ​ദി​വ​സം ഞാ​ന്‍ നാ​ട്ടി​ലു​ണ്ടാ​വി​ല്ല'. ഓ​ര്‍ത്ത് ചി​രി​ക്കാ​നി​ത്ത​രം വി​ഭ​വ​ങ്ങ​ള്‍ ഏ​റെ​യാ​ണ് അ​ദ്ദേ​ഹം സ​മ്മാ​നി​ച്ച​ത്.

നാ​ട്ടി​ലെ ഏ​ത് എ​ഴു​ത്തു​കാ​ര​നും അ​വ​താ​രി​ക​യെ​ഴു​തി​ക്കൊ​ടു​ക്കാ​ന്‍ പു​ന​ത്തി​ല്‍ മ​ടി​ച്ചി​രു​ന്നി​ല്ല. പ​ക്ഷെ, എ​ഴു​താ​ന്‍ സ​മ​യ​മെ​ടു​ക്കു​ന്ന പു​ന​ത്തി​ലി​നെ അ​റി​യാ​വു​ന്ന ചി​ല​ര്‍ ചെ​റു​കു​റി​പ്പ് പു​ന​ത്തി​ലി​ന് എ​ഴു​തി ന​ല്‍കും. പു​ന​ത്തി​ല്‍ സ​ന്തോ​ഷ​ത്തോ​ടെ അ​ടി​യി​ല്‍ ഒ​പ്പി​ട്ട് കൊ​ടു​ക്കും. ഇ​തു​ത​ന്നെ​യാ​ണ് ഞാ​ന്‍ എ​ഴു​താ​നി​രു​ന്ന​തെ​ന്ന് മ​റു​പ​ടി​യും ന​ല്‍കും. വാ​യി​ച്ച​റി​ഞ്ഞ​വ​ര്‍ക്കും അ​ല്ലാ​ത്ത​വ​ര്‍ക്കും എ​ല്ലാം പ്രി​യ എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു പു​ന​ത്തി​ല്‍. ത​ന്നെ​ത്തേ​ടി​വ​രു​ന്ന ആ​രാ​ധ​ക​രോ​ട് കൗ​തു​കം നി​റ​ഞ്ഞ നു​ണ​ക​ള്‍ പ​റ​യു​ന്ന​തി​ലും മി​ടു​ക്ക​നാ​യി​രു​ന്നു...

ലോ​ക​ത്തി​െൻറ പ​ല​കോ​ണു​ക​ളി​ലേ​ക്കും സ​ഞ്ച​രി​ച്ച പു​ന​ത്തി​ല്‍ ത​െൻറ പ്രി​യ​പ്പെ​ട്ട കാ​ര​ക്കാ​ടി​െൻറ മ​ണ്ണി​ല്‍ ഉ​റ​ങ്ങു​ക​യാ​ണി​പ്പോ​ള്‍.

മീ​സാ​ൻ ക​ല്ല് എ​ന്ന പേ​ര് 'സ്മാ​ര​ക​ശി​ല​ക​ൾ' എ​ന്നാ​യതിങ്ങനെ...

''പു​ല​ർ​നി​സ്കാ​രം ക​ഴി​ഞ്ഞ് നാ​ലു​നാ​ഴി​ക ചെ​ന്ന ഒ​രു ദി​വ​സം ഖാ​ൻ ബ​ഹ​ദൂ​ർ പൂ​കോ​യ ത​ങ്ങ​ൾ ത​െൻറ മ​ക​ളാ​യ പൂ​ക്കു​ഞ്ഞീ​ബി​യു​ടെ കൈ​പി​ടി​ച്ച് പോ​റ്റു​മ​ക​നാ​യ കു​ഞ്ഞാ​ലി‍യെ പി​ന്നി​ൽ ന​ട​ത്തി​ച്ച് അ​ക​മ്പ​ടി​യോ​ടെ മാ​പ്പി​ള സ്കൂ​ളി​ലേ​ക്ക് യാ​ത്ര​യാ​യി. പ​ള്ളി​പ്പ​റ​മ്പി​നെ നെ​ടു​കെ കീ​റു​ന്ന ചെ​മ്മ​ൺ​നി​ര​ത്തി​ന​പ്പു​റ​ത്ത് ഒ​രു മൈ​താ​ന​ത്തി​ൽ നൊ​ച്ചി​ൽ​കാ​ടു​ക​ൾ​ക്ക് ന​ടു​വി​ൽ ഓ​ല​മേ​ഞ്ഞ മാ​പ്പി​ള സ്കൂ​ൾ ഒ​രു കോ​ഴി​ക്കൂ​ടു​പോ​ലെ ദൂ​രെ​നി​ന്ന് കാ​ണ​പ്പെ​ട്ടു.

സ്കൂ​ളി​ന​ടു​ത്തെ​ത്തി​യ​പ്പോ​ൾ അ​ക​ത്തു​നി​ന്ന് ഭ​യ​ങ്ക​ര​മാ​യ ആ​ര​വം കേ​ട്ടു. മാ​പ്പി​ള​ക്കു​ട്ടി​ക​ൾ, മൊ​ട്ട​യ​ടി​ച്ച, ത​ല​യി​ൽ ത​ട്ട​മി​ട്ട മാ​പ്പി​ള​ക്കു​ട്ടി​ക​ൾ ഖു​ർ​ആ​ൻ അ​ക്ഷ​ര​ങ്ങ​ൾ എ​ഴു​തി​യ മ​ര​പ്പ​ല​ക​യും ഖു​ർ​ആ​ൻ മു​സാ​ബും നോ​ക്കി ത​കൃ​തി​യി​ൽ ഓ​തു​ക​യാ​ണ്'' (സ്മാ​ര​ക​ശി​ല​ക​ൾ).

നി​ഗൂ​ഢ​ത​ക​ള്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന ചി​ര​പു​രാ​ത​ന​മാ​യൊ​രു പ​ള്ളി​യു​ടെ​യും അ​തി​നെ ചു​റ്റി​പ്പ​റ്റി‍യു​ള്ള മ​നു​ഷ്യ ജീ​വി​ത​ങ്ങ​ളു​ടെ​യും ക​ഥ പ​റ​ഞ്ഞ സ്മാ​ര​ക​ശി​ല​ക​ൾ മ​ല​യാ​ള​ത്തി​ലെ എ​ണ്ണം​പ​റ​ഞ്ഞ നോ​വ​ലു​ക​ളി​ലൊ​ന്നാ​ണ്. പു​ന​ത്തി​ലിെൻറ സ​ർ​ഗാ​ത്മ​ക വ്യ​ക്തി​ത്വം ഏ​റ്റ​വും സ​ഫ​ല​മാ​യ ആ​വി​ഷ്കാ​രം ക​ണ്ടെ​ത്തി​യ അ​ക്ഷ​ര​ങ്ങ​ൾ. സ്വ​ന്തം നാ​ടാ​യ കാ​ര​ക്കാ​ടി​നെ ഒ​രു മാ​ന്ത്രി​ക​ദേ​ശ​മാ​യി അ​നു​ഭ​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു പു​ന​ത്തി​ൽ.

പ​ള്ളി​പ്പ​റ​മ്പു ക​ട​ന്ന്, നെ​ച്ചി​ക്കാ​ടു​ക​ൾ ച​വി​ട്ടി​മെ​തി​ച്ച് അ​തി​കാ​ല​ത്ത് കാ​ര​ക്കാ​ട് ക​ട​ൽ​ത്തീ​ര​ത്തെ​ത്തു​ന്ന വെ​ള്ള​ക്കു​തി​ര​യു​ടെ പു​റ​ത്തു​നി​ന്ന് പ​ട​യാ​ളി​യെ​പ്പോ​ലെ ചാ​ടി​യി​റ​ങ്ങു​ന്ന ഖാ​ൻ ബ​ഹ​ദൂ​ർ പൂ​ക്കോ​യ ത​ങ്ങ​ളാ​യി​രു​ന്നു ക​ഥ​യു​ടെ കേ​ന്ദ്ര​ബി​ന്ദു. ത​ങ്ങ​ളു​ടെ പ്രി​യ​പ​ത്നി ആ​റ്റ​ബീ, അ​രു​മ മ​ക​ൾ പൂ​ക്കു​ഞ്ഞീ​ബി, അ​വ​ളു​ടെ രോ​ഗി​യും നി​സ്സ​ഹാ​യ​നു​മാ​യ മ​ണ​വാ​ള​ൻ, കു​ഞ്ഞാ​ലി, ഒ​പ്പം പൂ​ക്കോ​യ ത​ങ്ങ​ളെ സ്നേ​ഹി​ച്ചും ആ​ശ്ര​യി​ച്ചും ജീ​വി​ക്കു​ന്ന എ​റ​മു​ള്ളാ​ൻ മു​ക്രി, കോ​മ​പ്പ​ൻ വൈ​ദ്യ​ർ, ബാ​പ്പു ക​ണാ​ര​ൻ, കു​റൈ​ശി​പ്പാ​ത്തു, അ​ങ്ങ​നെ​യ​ങ്ങ​നെ ഒ​രു ഗ്രാ​മ​ത്തി​ൽ ജീ​വി​ച്ചു​മ​രി​ച്ച ഒ​രു​പാ​ട് ക​ഥാ​പാ​ത്ര​ങ്ങ​ൾ.

എ​ടോ​ടി​യി​ൽ ആ​ദ്യം വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യും പി​ന്നീ​ട് സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്ത വീ​ട്ടി​ൽ വെ​ച്ചാ​ണ് പു​ന​ത്തി​ൽ ഈ ​നോ​വ​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മീ​സാ​ൻ ക​ല്ല് എ​ന്ന് ആ​ദ്യം ന​ൽ​കി​യ പേ​ര് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രാ​ണ്​ 'സ്മാ​ര​ക​ശി​ല​ക​ൾ' എ​ന്നാ​ക്കി മാ​റ്റി​യ​ത്.

Tags:    
News Summary - Remembrance day of Punathil Kunjabdulla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.