കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ്

കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്നാണ് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.

ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ.കെ. രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. വടകരയില്‍ രമ ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിരുന്നു.

ആര്‍.എം.പി സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പി തീരുമാനം. എന്നാൽ വേണുവിനെ പിന്തുണക്കാൻ യു.ഡി.എഫ് തയാറല്ലെന്ന് അറിയിച്ചതോടെയാണ് കെ.കെ. രമ മത്സരിക്കാൻ തീരുമാനിച്ചത്. 

Tags:    
News Summary - Sara Joseph wants KK Rema to win in response to murderous politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.