ചരിത്രത്തിന്റെ തീഷ്ണ സമരമായ ഉപ്പ് സത്യാഗ്രഹത്തിന്റെ അലയൊലികൾ ഇതിവൃത്തമായി രചിച്ച സുഭാഷ് ചന്ദ്രന്റെ ‘ജ്ഞാനസ്നാനം’ കഥയുടെ ഗൗരവപൂർണമായ വായനക്കും ചർച്ചക്കും വടകര വേദിയാകുന്നു. ഞായറാഴ്ച വൈകിട്ട് നാലിന് വടകര മുൻസിപ്പൽ പാർക്കിൽ കഥാകാരൻ കഥയുടെ രചനാ വിശേഷങ്ങൾ ആസ്വാദകരുമായി പങ്കു വെക്കും. വടകര സുഹൃദ് സംഘമാണ് വേദിയൊരുക്കുന്നത്. ‘ജ്ജാനസ്നാനം’ എന്ന കഥ ഇതിനകം തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരിക്കയാണ്. കഥയും പഠനങ്ങളുമായി മാതൃഭൂമി ബുക്സാണ് പുസ്തകമായി പുറത്തിറക്കിയിരിക്കയാണ്.
വി.ടി. മുരളി അധ്യക്ഷനാകുന്ന ചടങ്ങിൽ ‘സുഭാഷ് ചന്ദ്രന്റെ രചനാലോകം’ വിഷയത്തിൽ കെ.ടി. ദിനേശ് സംസാരിക്കും. ‘ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ ദാർശനികാടിത്തറ' എന്ന വിഷയത്തിൽ പി. ഹരീന്ദ്രനാഥും ‘ചരിത്രവും ഭാവനയും ' വിഷയത്തിൽ സജയ് കെ.വിയും സംസാരിക്കും. തുടർന്ന് സുഭാഷ് ചന്ദ്രൻ കഥയുടെ ചരിത്രപരവും സമകാലികവുമായ രാഷ്ട്രിയ പരിസരങ്ങളെക്കുറിച്ചു വായനക്കാരുമായി സംവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.