കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദാക്കി സര്‍ക്കാര്‍

തൃശൂർ: കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ വിവാദമായതോടെ നടപടി റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. 125 അധ്യാപക, അനധ്യാപകരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്. കെ. രാധാകൃഷ്ണൻ എം.പിയും മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടർന്നാണ് റദ്ദാക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ ഇടപെടല്‍ നടത്താമെന്നുറപ്പു നല്‍കി.

സാംസ്കാരിക സ്ഥാപനങ്ങളുടെ ചെലവുകൾ ഇനി മുതൽ സ്വയം കണ്ടെത്തെണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ കൂട്ട പിരിച്ചുവിടൽ നടന്നത്. 125 താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് കൊണ്ട് കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഉ​ത്ത​ര​വിറക്കിയിരിക്കയത്. സംസ്കാരിക സ്ഥാപനങ്ങൾക്ക് സർക്കാർ ശമ്പളവും പെൻഷന​ും നൽകില്ലെന്ന് പുതിയ നിലപാട്.

കേരള സാഹിത്യ അക്കാദമി, ചലചിത്ര അക്കാദമി ഉൾപ്പെടെയുള്ള 27 സ്ഥാപനങ്ങൾ തനത് ഫണ്ട് കണ്ടെത്തി മുന്നോട്ട് പോകണമെന്നാണ് സംസ്ഥാന സർക്കാറിന്റെ പുതിയ നിർദേശം. നാളിതുവരെ കേരളത്തിൽ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ മുന്നോട്ട് പോയത് സർക്കാർ ഫണ്ടിനെ ആശ്രയിച്ചാണ്. ഇത്, പൊടുന്നനെ നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

വി​വി​ധ ത​സ്‌​തി​ക​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വ് നി​ക​ത്താ​ത്ത​തു​മൂ​ലം ക​ലാ​മ​ണ്ഡ​ല​ത്തി​​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടിയാണ് താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചത്. എ​ന്നാ​ൽ, പ​ദ്ധ​തി​യേ​ത​ര വി​ഹി​ത​ത്തി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ തു​ക ല​ഭി​ക്കാ​ത്ത​തു​മൂ​ലം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഇ​നി​യൊ​രു ഉ​ത്ത​ര​വു​വ​രെ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി കാ​ണി​ച്ചാ​ണ് വൈ​സ് ചാ​ൻ​സ​ല​റു​ടെ ഉ​ത്ത​ര​വിറക്കിയത്. അ​തേ​സ​മ​യം, ഇ​ത്ര​യ​ധി​കം ജീ​വ​ന​ക്കാ​രെ ഒ​ന്നി​ച്ച് പി​രി​ച്ചു​വി​ട്ടാ​ൽ ക​ലാ​മ​ണ്ഡ​ല​ത്തി​ന്റെ താ​ളം​തെ​റ്റു​മെ​ന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ പുറത്താക്കൽ നടപടി റദ്ദാക്കി നടപടി സ്വീകരിച്ചത്. 

Tags:    
News Summary - The government has cancelled the collective dismissal decision of the Kerala Kalamandalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT