മലപ്പുറം കാളികാവ് അഞ്ചച്ചവിടി സ്വദേശിയായ യുവ കവിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ലോകശ്രദ്ധ നേടുന്നു. ഡല്‍ഹിയിലെ അശോക സര്‍വകലാശാല അധ്യാപകനും എഴുത്തുകാരനുമായ അജ്മല്‍ ഖാന്‍ അഞ്ചച്ചവിടിയുടെ 'ദ മാപ്പിള വേഴ്‌സസ്' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരമാണ് ശ്രദ്ധ നേടുന്നത്. സമാഹാരം പുറത്തിറങ്ങി ഒരാഴ്ചക്കുള്ളില്‍ ആമസോണില്‍ ഏഷ്യയിലെ കവിതാ വിഭാഗത്തിലും ഇന്ത്യന്‍ ലിറ്ററേച്ചര്‍ വിഭാഗത്തിലും ഹോട് ന്യൂ റിലീസ് പുസ്തകങ്ങളുടെ പട്ടികയില്‍ ഇടംനേടി.
ഇന്ത്യയിലെ മുസ്‌ലിംകളുടെ ചരിത്രവും സമകാലിക അരക്ഷിതാവസ്ഥയും കോര്‍ത്തിണക്കിയാണ് കവിതാ സമാഹാരം. മലബാര്‍ വിപ്ലവ പോരാളി വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള മാപ്പിള പാട്ടിലെ മാലപ്പാട്ടു രീതിയില്‍ എഴുതിയ ആദ്യത്തെ ഇംഗ്ലീഷ് മാല കവിതയും ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ഹവാക്കല്‍ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. ഇന്ത്യക്ക് പുറത്ത് അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും കാനഡയിലും പുസ്തകം ആമസോണില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.