ത്രിദിന കഥാക്യാമ്പ്: അപേക്ഷകൾ ക്ഷണിക്കുന്നു

തൃശൂർ: പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി കേരള സാഹിത്യ അക്കാദമി 2023 മാർച്ചിൽ ത്രിദിന കഥാക്യാമ്പ് കണ്ണൂരിൽവെച്ച് സംഘടിപ്പിക്കുന്നു.

35 വയസ്സിനു താഴെയുള്ള 40 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുക. ഏറ്റവും പുതിയ രണ്ട് കഥകൾ, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ എന്നിവ സഹിതം ജനുവരി 25-നു മുൻപായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ-680 020 എന്ന വിലാസത്തിലോ office@keralasahityaakademi.org എന്ന വിലാസത്തിലോ അപേക്ഷിക്കണം. പ്രതിനിധികൾക്ക് അക്കാദമി സാക്ഷ്യപത്രം നൽകും. യാത്രച്ചെലവ് അക്കാദമി വഹിക്കും. താമസം, ഭക്ഷണം എന്നിവ അക്കാദമി ഒരുക്കും. ക്യാമ്പിന്റെ വിശദാംശങ്ങൾ പ്രതിനിധികളെ പിന്നീട് അറിയിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0487 2331069, 9349226526

Tags:    
News Summary - Three Day Story Camp: Applications are invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT