കൊച്ചി: യുവകലാസാഹിതിയുടെ ഈ വർഷത്തെ വൈക്കം ചന്ദ്രശേഖരൻ നായർ സ്മാരക പുരസ്കാരം പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ സി.രാധാകൃഷ്ണന് സമ്മാനിക്കും. 30,000 രൂപയും സംസ്കൃതസർവകലാശാല വിദ്യാർഥികൾ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാർഡ്.
വൈക്കം ചന്ദ്രശേഖരൻ നായരുടെ ഓർമദിനമായ ഏപ്രിൽ 13ന് വൈക്കം സത്യഗ്രഹസ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.