മലയാളിക്ക് വനിതാ കമീഷൻ ഒരു സ്ഥാപനമാണ്. എന്നാൽ, സുഗതകുമാരിയെ സംബന്ധിച്ചിടത്തോളം അത് അശരണരുടെ വഴിവിളക്കായിരുന്നു. വനിതാ കമീഷൻ എന്ന കവിതയിലൂടെ തന്‍റെ അക്കാലത്തെ അനുഭവം സുഗതകുമാരി പങ്കുവെക്കുന്നുണ്ട്. കമീഷന്‍റെ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോഴുണ്ടായ അനുഭവങ്ങത്തിൻെറ നീറ്റലുകൾ കവിതയിൽ ആവിഷ്കരിച്ചു. അത് ഉള്ളിൽ കനലായി കിടന്ന എരുഞ്ഞുകൊണ്ടിരുന്ന അനുഭവങ്ങളാണ്. "അവൾ വീണ്ടുമെൻ മുന്നിൽ വന്നിരുന്നു. മിഴിയും കവിളും നനഞ്ഞിരുന്നു' എന്നാണ് തുടക്കം. അത് സ്ത്രീയുടെ വേദനയുടെ വേരുകളിൽ ആഴ്ന്നിറങ്ങുകയാണ്. സ്ത്രീകൾ അനുഭവിക്കുന്ന അറുതിയില്ലാത്ത ദുരിതങ്ങളുടെ നിലയാണ് അടയാളപ്പെടുന്നത്.
'അലിയാത്ത കണ്ണും കരളുമായി, നിയമം പറഞ്ഞുഹസിച്ചുതള്ളി'. ഒരു നൂറവട്ടം നടത്തിയവരോട് 'നിങ്ങൾ എരിതീയിൽ വീഴു'മെന്ന് ശപിച്ചാണ് അവൾ കടന്നുപോയത്. കവിതയുടെ അവസാനത്തിൽ അവളുടെ വരവ് തരഭേദമുണ്ടായി. കയറിൻ കുരുക്കിൽ കുരുങ്ങി, മുറിവേറ്റ് മെയ്യോടിഴഞ്ഞ്, തീയിൽ കരിഞ്ഞ് കറുത്ത്, നോവിൽ കുതിർന്ന കലങ്ങി, പെരുവയർ താങ്ങിത്തളർന്ന് മുന്നിലെത്തിയവരുടെ ഓർമകളാണ് കവി അടയാളപ്പെടുത്തിയത്.
അവളുടെ മൊഴികളിൽ എല്ലാമുണ്ടായിരുന്നു. രക്തം പുരണ്ട് പാവാട കീറി കുറ്റക്കാട്ടിൽ കിടന്നതും കുഞ്ഞുപാവാട ഞൊറിവുയർത്തി നോവിച്ചതും കേട്ടിട്ടും കമീഷന് ശുപാർശ ചെയ്യാനെ കഴിഞ്ഞുള്ളു. അതിനപ്പുറം അധികാരമില്ല. എന്നാൽ, അതെല്ലാം പണക്കൊഴുപ്പിൽ മയക്കം വരിക്കാമെന്ന് കവി ഓർമ്മപ്പെടുത്തുന്നു. 'കനൽ പുകയുന്ന മിഴികളോടെ, കൈയിൽ ചിലമ്പുയർത്തി നിന്ന് ' സംസാരിക്കുന്ന സ്ത്രീയെയാണ് കവി സ്വപ്നം കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.