വി.എസ്. അനിൽ കുമാർ, ജയമോഹൻ

ജയമോഹനെതിരെ വി.എസ്. അനിൽ കുമാർ: ‘ജയമോഹൻ സവർണ ഹിന്ദുത്വ സ്നേഹമുള്ള ആളാണ്, ജഗ്ഗി വാസുദേവനാണ് ഗുരു’

ജയമോഹൻ വളരെ വ്യക്തമായും സവർണ ഹിന്ദുത്വ സ്നേഹമുള്ള ആളാണെന്നും ജഗ്ഗി വാസുദേവനാണ് അയാളുടെ ഗുര​ുവെന്നും സാഹിത്യകാരൻ വി.എസ്. അനിൽ കുമാർ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ കുറിച്ച് ജയമോഹൻ ​ത െൻറ ​േബ്ലാഗിലെഴുതിയ ലേഖനം വിവാദമായിരുന്നു. കേരളീയരെ മുഴുവൻ അധിക്ഷേപിക്കുന്ന തരത്തിലാണ് ജയമോഹ​​ ​െൻറ എഴുത്ത്. ഈ പശ്ചാത്തലത്തിലാണ് വി.എസ്. അനിൽ കുമാറും ജയമോഹൻ അശ്ളീലമാണ് എന്ന തലക്കെട്ടിൽ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ:-

ജയമോഹൻ അശ്ളീലമാണ്

ജാതീയമായും സാമ്പത്തികമായും പിന്നോക്കമായവരെ കുറിക്കുന്ന പല വാക്കുകളും ചീത്തവാക്കുകളായി ഉപയോഗിക്കുന്നു. ചെറ്റ, തെണ്ടി, പുലയൻ, പറയൻ, തറ എന്നിങ്ങനെ. തിരിച്ചറിവുകൾ ഉണ്ടായ മനുഷ്യർ മാത്രം ഇപ്പോൾ അങ്ങനെ പറയാറില്ല. അതിനാണ് സംസ്കാരം എന്നു പറയുക. സംസ്കാരം സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടില്ല.

പൊറുക്കി, പുറമ്പോക്ക് തുടങ്ങിയ വാക്കുകൾ തമിഴിലെ ശകാരവാക്കുകളാണ് (കെട്ടവാർത്തൈകൾ ). ജീവിക്കാൻ വേണ്ടി പെറുക്കി നടക്കുന്നവർ, സ്വന്തമായി സ്ഥലമില്ലാത്തതുകൊണ്ട് പുറമ്പോക്കിൽ താമസിക്കുന്നവർ എന്നൊക്കെ അർത്ഥം. ഇത് സ്പഷ്ടമായും സവർണ്ണ മനോഭാവത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. ജയമോഹൻ വളരെ വ്യക്തമായും സവർണ്ണ ഹിന്ദുത്വ സ്നേഹമുള്ള ആളാണ്. ജഗ്ഗി വാസുദേവനാണ് അയാളുടെ ഗുരു.

മലയാളത്തിലെ ഒരു സിനിമയെക്കുറിച്ച് അയാൾ പറഞ്ഞ കാര്യം ഈ മനോഭാവത്തെ ഒന്നു കൂടി വെളിവാക്കുന്നു. കള്ളുകുടി സാമൂഹിക യാഥാർത്ഥമാണെങ്കിൽ അതിനെക്കുറിച്ചുള്ള സിനിമകൾ ഉണ്ടാവും. വേശ്യകളെക്കുറിച്ചൊരു സിനിമയുണ്ടായാൽ കൂത്തിച്ചികളായ മലയാളികൾ എന്നു പറയാനും ഇവൻ മടിക്കില്ല. സദാചാരപാഠങ്ങൾ പാഠങ്ങൾ പഠിപ്പിക്കുന്നതല്ല കല.ഒരു കാര്യം കൂടി : ആളോഹരി മദ്യോപയോഗത്തിൽ കേരളം ഇന്ത്യയിലെ ആദ്യത്തെ ആറോ ഏഴോ സ്ഥാനങ്ങളിൽപ്പോലും വരില്ല.

ജയമോഹൻ ഒരു മീഡിയ മാനിയാക് ആണ്. വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ അയാൾ പ്രയോഗിക്കുന്ന തന്ത്രം തമിഴിലെ വലിയ മാതൃകകളെ അപഹസിക്കുക എന്നതാണ്. തന്തെെ പെരിയാർ, സുബ്രഹ്മണ്യഭാരതി, കരുണാനിധി, ശിവാജിഗണേശൻ തുടങ്ങി പലരേയും അയാൾ താഴ്ത്തിക്കെട്ടാൻ പരിശ്രമിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് വിവാദത്തിൽത്തന്നെ അയാൾക്ക് ഇതുവരെ 50 കോടിയുടെ പരസ്യം കിട്ടിയിട്ടുണ്ടാവും. ലൈംലൈറ്റിൽ നിൽക്കാൻ അയാൾ എന്ത് നീചപ്രവൃത്തിയും ചെയ്യും.

മലയാളിയായ ജയമോഹൻ എന്തുകൊണ്ടാണ് മലയാളത്തിൽ എഴുതാത്തത് എന്ന ചോദ്യത്തിന് പ്രസിദ്ധനായ ഒരു തമിഴ് എഴുത്തുകാരൻ ബഷീർ മുതൽ ഇങ്ങോട്ടുള്ളവരുടെ പേരുകൾ പറഞ്ഞ് അയാൾക്ക് ഏറ്റവും അവസാന സ്ഥാനത്ത് നിൽക്കേണ്ടിവരും. എന്നതു കൊണ്ടാണ് എന്നാണ്. ഇവിടെയെന്നപോലെ തമിഴിലും അയാൾക്ക് ഈ കാര്യത്തിൽ വേണ്ടുവോളം കിട്ടുന്നുണ്ട്. പൊങ്കാല തന്നെ. അതിതാരങ്ങളും വെടിയുണ്ട വിഴുങ്ങുന്ന നായകന്മാരുമില്ലാത്ത ഒരു മലയാളം സിനിമ തമിഴിൽ മഹാവിജയമായതിൽ ജയമോഹനുള്ള കെറുവ് അതിൻ്റെ സംഭാഷണം തന്നെക്കൊണ്ട് എഴുതിച്ചില്ലല്ലോ എന്നതാണ് എന്ന് മറ്റൊരു തമിഴ് എഴുത്തുകാരൻ പറഞ്ഞു. ഇല്ലാത്തവരെ നിന്ദിക്കുന്ന ഒരു വാക്കുപയോഗിച്ച് മലയാളികളായ പൊറുക്കികൾ എന്ന് പറഞ്ഞിട്ട് അത് അയാളുടെ അഭിപ്രായസ്വാതന്ത്ര്യമല്ലേ എന്ന് സമാധാനിക്കുന്ന ചില മലയാളീസ് ഉണ്ട്. അവരെയോർത്താണ് എനിക്ക് സങ്കടം.

വി.എസ്. അനിൽകുമാർ 12.03.2024

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.