പി. വത്സലക്ക് എഴുത്തച്ഛന്‍ പുരസ്കാരം

തി​രു​വ​ന​ന്ത​പു​രം: സാ​ഹി​ത്യ​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക്ക്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ല്‍കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്​​കാ​രം നോ​വ​ലി​സ്​​റ്റും ക​ഥാ​കാ​രി​യു​മാ​യ പി. ​വ​ത്സ​ല​ക്ക്. അ​ഞ്ചു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

നോ​വ​ൽ, ചെ​റു​ക​ഥ ര​ച​നാ രം​ഗ​ത്ത് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​ര​മെ​ന്ന്​ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യാ​ഥാ​സ്ഥി​തി​ക​ത്വ​ത്തി​ൽ​നി​ന്നു​ള്ള വി​മോ​ച​നം സ്വ​പ്നം ക​ണ്ട എ​ഴു​ത്തു​കാ​രി​യാ​ണ് പി. ​വ​ത്സ​ല​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ൻ​റ്​ വൈ​ശാ​ഖ​ൻ അ​ധ്യ​ക്ഷ​നും ഡോ. ​ബി. ഇ​ക്ബാ​ൽ, ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്, സാം​സ്കാ​രി​ക വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്​ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് പു​ര​സ്കാ​രം നി​ർ​ണ​യി​ച്ച​ത്.

ഓ​ര​ങ്ങ​ളി​ലേ​ക്ക് വ​ക​ഞ്ഞു​മാ​റ്റ​പ്പെ​ടു​ന്ന അ​ടി​യാ​ള ജീ​വി​തം എ​ഴു​ത്തി​ൽ ആ​വാ​ഹി​ച്ച എ​ഴു​ത്തു​കാ​രി​യാ​ണ് പി. ​വ​ത്സ​ല​യെ​ന്ന്​ സ​മി​തി വി​ല​യി​രു​ത്തി. പ്രാ​ദേ​ശി​ക​വും വം​ശീ​യ​വും സ്വ​ത്വ​പ​ര​വു​മാ​യ കേ​ര​ളീ​യ​പാ​ര​മ്പ​ര്യ​ങ്ങ​ളെ അ​തി​മ​നോ​ഹ​ര​മാ​യി ആ​വി​ഷ്ക​രി​ക്കാ​ന്‍ അ​വ​ര്‍ക്ക് സാ​ധി​ച്ചു. മ​ല​യാ​ള​ഭാ​ഷ​യി​ൽ അ​തു​വ​രെ അ​പ​രി​ചി​ത​മാ​യ ഭൂ​മി​ക​യെ അ​നാ​യാ​സ​മാ​യി വ​ത്സ​ല ന​മു​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. നെ​ല്ല് ആ​ണ് പി. ​വ​ത്സ​ല​യു​ടെ ആ​ദ്യ​നോ​വ​ൽ. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍ഡ് അ​ട​ക്കം നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍, ല​ഭി​ച്ചു. നി​ഴ​ലു​റ​ങ്ങു​ന്ന വ​ഴി​ക​ള്‍, നെ​ല്ല്, ആ​ഗ്​​നേ​യം, അ​ര​ക്കി​ല്ലം, ഗൗ​ത​മ​ന്‍, പാ​ള​യം, ചാ​വേ​ര്‍, കൂ​മ​ന്‍കൊ​ല്ലി, ന​മ്പ​റു​ക​ള്‍, വി​ലാ​പം, പ​ഴ​യ​പു​തി​യ ന​ഗ​രം, ആ​ന​വേ​ട്ട​ക്കാ​ര​ന്‍, അ​നു​പ​മ​യു​ടെ കാ​വ​ല്‍ക്കാ​ര​ന്‍, ഉ​ണി​ക്കോ​ര​ന്‍ ച​തോ​പാ​ധ്യാ​യ, ഉ​ച്ച​യു​ടെ നി​ഴ​ല്‍, ക​റു​ത്ത മ​ഴ​പെ​യ്യു​ന്ന താ​ഴ്‌​വ​ര, ത​ക​ര്‍ച്ച എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​കൃ​തി​ക​ള്‍. നി​ഴ​ലു​റ​ങ്ങു​ന്ന വ​ഴി​ക​ൾ എ​ന്ന നോ​വ​ലി​നാ​യി​രു​ന്നു സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്.

കാ​ന​ങ്ങോ​ട്ട്​ ച​ന്തു​വി​​െൻറ​യും പ​ത്മാ​തി​യു​ടെ​യും മ​ക​ളാ​യി 1938 ഏ​പ്രി​ൽ നാ​ലി​ന്​ കോ​ഴി​ക്കോ​ട്ട്​ ജ​ന​നം. കോ​ഴി​ക്കോ​ട് ഗ​വ. ട്രെ​യി​നി​ങ് സ്‌​കൂ​ളി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ചു.

Tags:    
News Summary - writer p valsala bags ezhuthachan award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT