ന്യൂഡൽഹി: ‘എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ’ എന്ന പ്രമേയവുമായി മജിഷ്യൻ ഗോപിനാഥ് മുതുകാട് നടത്തുന്ന ഭാരതപര്യടനം 59 ദിവസത്തിനു ശേഷം ചൊവ്വാഴ്ച ഡൽഹിയിൽ സമാപിക്കും. സാമൂഹിക മാറ്റത്തിന് മജിഷ്യൻ എന്ന സന്ദേശവുമായാണ് യാത്ര സംഘടിപ്പിച്ചതെന്ന് ഗോപിനാഥ് മുതുകാട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ന്യൂഡൽഹി ജൻപഥ് അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ വൈകീട്ട് ആറിന് സമാപന പരിപാടികൾ നടക്കും. കേന്ദ്രമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ഡിഫറന്റ് ആർട് സൊസൈറ്റി കേന്ദ്രസാമൂഹികനീതി മന്ത്രാലയവുമായി ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്. ഒക്ടോബർ ആറിനാണ് യാത്ര ആരംഭിച്ചത്. പരിപാടിയിൽ ഭിന്നശേഷിക്കാരായ സംഘാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളുമുണ്ടാവുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
muthukaadinte
bhaarathaparyadanam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.