പ്രത്യാശയും പ്രതീക്ഷയും അതിജീവനത്തിെൻറ സന്ദേശവും നൽകി വീണ്ടും ഒരോണം സമാഗതമായിരിക്കുന്നു. ഓണം എന്നും എല്ലാവർക്കും ഓമനക്കിനാവ് തെന്നയാണ്. കൂട്ടായ്മയുടെ, പ്രത്യാശയുടെ, കാർഷിക സംസ്കാരത്തിെൻറ, കൂട്ടായ അധ്വാനത്തിെൻറ ഒക്കെ അനുഭവം പങ്കിടുന്ന ഒന്ന്. വീടും പരിസരവും നാടും ദേശവും ഒട്ടാകെ ശുദ്ധീകരിക്കപ്പെടുന്നതിെൻറയും കൂട്ടായ്മയുടെയും അനുഭവമാണ് ഓണം.
അധ്വാനത്തിെൻറ വിഹിതം അന്യോന്യം പങ്കുെവച്ചും സ്വന്തക്കാരും ബന്ധുക്കളും കൂട്ടുവിശേഷങ്ങളും ഒക്കെയായി ഒന്നിച്ചുകൂടിയും പരിസരെത്ത എല്ലാ സൗഹൃദങ്ങളുടെയും കൂട്ടായ്മയുടെ സേന്ദശവും ആനന്ദവും അനുഭവിക്കുന്നൊരു കാലം. പണ്ട് ചിങ്ങം പിറക്കുേമ്പാഴേക്ക് നമുക്ക് വഴിതെളിക്കണം, പുരകെട്ടിമേയണം, കിണറ് തേകണം, പഴകി ദ്രവിച്ച വസ്തുവകകളൊക്കെ ഉപേക്ഷിക്കണം എന്നെല്ലാമായിരുന്നു. അങ്ങനെ പറയുന്നതിൽ ഒരു അർഥമുണ്ട്. ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ നമുക്ക് ഈ കൂട്ടായ്മയുടെ അനുഭവം നഷ്ടമാവുകയാണ്. ഇന്ന് അയൽപക്കങ്ങളിലൊക്കെ കോവിഡാണ് പിന്നെ എങ്ങനെ കൂട്ടായ്മ നടപ്പാവും. പണ്ട് പുരകെട്ടിമേയുന്നത് കൂലിയില്ലാത്ത കൂട്ടായ്മയുടെ അനുഭവമായിരുന്നു. കിണർ തേകി വൃത്തിയാക്കുന്നതും ഇങ്ങനെതന്നെ.
പാക്കനാർ പാട്ടിൽ ഓണത്തെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെ:
ഒരാ...ണ്ടിൽ... ഒരിക്കലാണേ..
മാവേലീ...ടെ തേരുവരവ്..
മാവേലിയെന്നാണ് പറയുന്നത്. മഹാബലി എന്നു എവിടെയും പറയുന്നില്ല. ആ പാട്ട് പരിശോധിച്ചാൽ മനസ്സിലാകുന്നത് ഇത് ഒരു വ്യക്തിയല്ല, രാജാവല്ല, മറിച്ച് ഇത് ഉദാത്ത സങ്കൽപമാണ് എന്നാണ്.
സമൃദ്ധിയും സാഹോദര്യവും തുല്യതയുമില്ലാത്ത സമൂഹത്തിൽ ഓണം കിനാവ് തെന്നയാണ്. ഭൂതകാലത്ത് നടന്ന ഒരു സംഭവത്തിെൻറയോ അല്ലെങ്കിൽ ഭാവിയിൽ സംഭവിക്കേണ്ട ഒന്നിെൻറയോ ഒരു കനവ് മാത്രമാണ്. അതിനാലാണ് ഓണം ഒരു ഓമനക്കിനാവ് എന്ന് പറഞ്ഞത്.
കൂട്ടായ്മയുടെ അനുഭവമായി ദേശത്തെ മുഴുവൻ വീടുകളും വഴികളും കിണറുകളും എല്ലാം ശുദ്ധീകരിക്കപ്പെട്ട് എല്ലാ അശുദ്ധിയും നീക്കിക്കഴിഞ്ഞാൽ പിന്നെ:
പന്നപ്പരക്കിഴിപോ
ഓണത്തിൻ ചങ്കരൻവാ
കന്നംപരക്കിഴിപോ
ചിങ്ങപ്പെരുമാളുവാ എന്നാണ്.
കന്നപരക്കിഴിയെന്നു പറഞ്ഞാൽ ഒരാണ്ട് കൊണ്ട് നിങ്ങളുടെ മനസ്സിൽ അടിഞ്ഞുകൂടിയ കന്നത്തരങ്ങളാണ്. അതൊക്കെ കളയണം. ദേശശുദ്ധി, വീടിെൻറ ശുദ്ധി, ശരീര ശുദ്ധി, മനസ്സിെൻറ ശുദ്ധി ഇതെല്ലാം വന്നുകഴിഞ്ഞാൽ പിന്നെ ആ ദേശത്തിെൻറ അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കൂ.
എന്നിട്ട് ചെയ്യേണ്ടതെന്തെന്ന് നോക്കുക:
തൂക്കുവണ്ണം തുടൽവിളക്കേ...
അടക്കളേേക്കാ.. അകെത്തരിക
കാക്കവണ്ണം കതിർവിളക്കോ...ഓ..
അടുക്കളക്ക്... പുറത്തെരിക.
ഇങ്ങനെ അടുക്കളക്ക് പുറത്തും അകത്തും വിളക്ക് തെളിച്ചുകഴിഞ്ഞാൽ പിന്നെ നല്ലച്ഛനെയും നല്ലമ്മയെയും വിളിക്കണമെന്നാണ്. അതായത് പുരുഷഭാവവും സ്ത്രീഭാവവുമെന്നാണ് എെൻറ ഒരു വിചിന്തനം.നല്ലമ്മ അടുക്കളയിലും നല്ലച്ഛൻ പടിപ്പുരയിലും വരുമെന്നാണ് സങ്കൽപം. ചിങ്ങപ്പുലരിയിൽ അത്രയുമായിക്കഴിഞ്ഞാൽ അവിടെ മാവേലിത്തം നിറഞ്ഞു നിൽക്കും. അതാണ് ഓണം എന്നാണ് പാക്കനാർ പാട്ടിൽ പരാമർശിക്കുന്നത്.
ഇന്ന് ഓണം ആഘോഷിക്കുേമ്പാൾ ഇതെല്ലാം സമൂഹത്തിൽ ഉണ്ടോ ഇല്ലയോ എന്ന ഒരു വലിയ പ്രശ്നമുണ്ട്. നമ്മൾ ഓണെത്ത വരവേൽക്കുേമ്പാൾ ഈ പറയുന്ന മനശ്ശുദ്ധിയും ശരീരശുദ്ധിയും ഭവനശുദ്ധിയും സമൂഹ ശുദ്ധിയും ദേശശുദ്ധിയും നമുക്ക് ഉണ്ടോ. ആ സമൃദ്ധിയും സാഹോദര്യവും തുല്യതയും നമുക്ക് ഇന്ന് അനുഭവവേദ്യമാണോ. അതെല്ലാം സാധ്യമാക്കി നമ്മൾ സാമൂഹികബലിയായി തീർന്നുകൊണ്ട് അതിെൻറ അനന്തരഫലമായി ഭവിക്കേണ്ട ഒന്നാണ് ഓണം എന്ന സങ്കൽപമാണ് പാക്കനാർ പാട്ടിൽ പറയുന്നത്.
അങ്ങനെ ഒരു സാമൂഹിക സൃഷ്ടി സംജാതമായിട്ടില്ല എങ്കിൽ ആ പുതിയ പ്രഭാതെത്ത ഊതിയുണർത്തി അതിനെ പ്രാവർത്തികമാക്കുന്ന കർമ പദ്ധതിയും ചിന്താധാരയും പുതിയ സങ്കൽപങ്ങൾ വികസിച്ചുവരേണ്ടതുണ്ട് എന്ന പക്ഷത്താണ് ഞാൻ ഓണത്തെ കാണുന്നത്. ഇത്തവണ ലോകത്താകമാനം പടർന്നുപിടിച്ചിരിക്കുന്ന മഹാമാരിമൂലം ശാരീരികമായി ഒത്തുകൂടാനാകുന്നിെല്ലങ്കിലും അകലത്തിരുന്ന് ഓൺലൈനിലൂടെ കൂട്ടായ്മയും ഓണത്തിെൻറ നിറവും അനുഭവിക്കാനാവും. അതിജീവനത്തിനുവേണ്ടി പ്രയത്നിക്കുന്ന എല്ലാവർക്കും ഒപ്പം നിന്നുകൊണ്ട് നമുക്ക് പാടാം:
ഓണംവന്നോണംവന്നേ... പൊന്നോണം പിറന്നേ...
ഓണംവന്നോണംവന്നേ... പൊന്നോണത്തുമ്പിവന്നേ...
പന്നപരക്കിഴിപോ... ഓണത്തിൻ ചങ്കരൻവാ...
കന്നംപരക്കിഴിപോ... ചിങ്ങപ്പെരുമാളുവാ...
(ഫോക് ലോർ അക്കാദമി ചെയർമാനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.