വള്ളിക്കുട്ടിയമ്മയെ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്ബർ ഫൈസൽ ഓണപ്പുടവ നൽകി ആദരിക്കുന്നു

ഗ്രാമത്തി​െൻറ മുത്തശ്ശിക്ക് നാടി​െൻറ ആദരം

പെരുമ്പിലാവ്: പൊന്നോണനാളിൽ ചാലിശ്ശേരി പഞ്ചായത്തിലെ ഏറ്റവും പ്രായംകൂടിയ മുത്തശ്ശിയെ ആദരിച്ചു. പടിഞ്ഞാറേമുക്ക് കുന്നത്ത് വീട്ടിൽ വള്ളിക്കുട്ടിയമ്മക്ക് പൊന്നോണക്കോടി നൽകിയാണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ഭരണസമിതിയും ആദരിച്ചത്. മഹാമാരിക്കിടയിൽ ഒരുനൂറ്റാണ്ടിലപ്പുറത്തെ പഴയകാല ഓണവിശേഷങ്ങൾ മുത്തശ്ശി പുതുതലമുറയോട് പങ്കുവെച്ചു.

ഓണത്തിന് മുമ്പേ കതിരുനിറ നടത്തും. പാടത്തെ കതിര് നിറ നിറയോ, നിറ എന്ന് പറഞ്ഞ് വീട്ടിൽ കൊണ്ടുവരും. ഉത്രാടത്തിന് പുത്തരിയുണ്ണാൻ ആരോടും ചോദിക്കേണ്ടെന്നാണ് പ്രമാണമെന്ന് ഗ്രാമത്തി​െൻറ മുത്തശ്ശി ഓർത്തെടുത്തു. പഴയകാല പൊന്നോണ സ്മരണകൾ ഓർത്തെടുത്തും വല്യമ്മയുടെ ഈ കോവിഡ് കാലത്തെ ഓണാഘോഷത്തിൽ പഞ്ചായത്ത് ഭരണസമിതിയും പങ്കുചേർന്നു.

പഴമയുടെ ജീവിതം കഷ്​ടതയും പ്രയാസങ്ങളും നിറഞ്ഞതായിരുന്നെങ്കിലും ആഘോഷങ്ങളും വിശേഷങ്ങളുമെല്ലാം ഉത്സവ പ്രതീതിയും സന്തോഷങ്ങളും നന്മകളും നിറഞ്ഞതായിരുന്നെന്ന് വള്ളിക്കുട്ടിയമ്മ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്ബർ ഫൈസൽ ഓണപ്പുടവ നൽകി ആദരിച്ചു. വൈസ് പ്രസിഡൻറ് ആനി വിനു, അംഗങ്ങളായ സുധീഷ് എന്നിവരും ഉണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.