ഗ്രാമത്തിെൻറ മുത്തശ്ശിക്ക് നാടിെൻറ ആദരം
text_fieldsപെരുമ്പിലാവ്: പൊന്നോണനാളിൽ ചാലിശ്ശേരി പഞ്ചായത്തിലെ ഏറ്റവും പ്രായംകൂടിയ മുത്തശ്ശിയെ ആദരിച്ചു. പടിഞ്ഞാറേമുക്ക് കുന്നത്ത് വീട്ടിൽ വള്ളിക്കുട്ടിയമ്മക്ക് പൊന്നോണക്കോടി നൽകിയാണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ഭരണസമിതിയും ആദരിച്ചത്. മഹാമാരിക്കിടയിൽ ഒരുനൂറ്റാണ്ടിലപ്പുറത്തെ പഴയകാല ഓണവിശേഷങ്ങൾ മുത്തശ്ശി പുതുതലമുറയോട് പങ്കുവെച്ചു.
ഓണത്തിന് മുമ്പേ കതിരുനിറ നടത്തും. പാടത്തെ കതിര് നിറ നിറയോ, നിറ എന്ന് പറഞ്ഞ് വീട്ടിൽ കൊണ്ടുവരും. ഉത്രാടത്തിന് പുത്തരിയുണ്ണാൻ ആരോടും ചോദിക്കേണ്ടെന്നാണ് പ്രമാണമെന്ന് ഗ്രാമത്തിെൻറ മുത്തശ്ശി ഓർത്തെടുത്തു. പഴയകാല പൊന്നോണ സ്മരണകൾ ഓർത്തെടുത്തും വല്യമ്മയുടെ ഈ കോവിഡ് കാലത്തെ ഓണാഘോഷത്തിൽ പഞ്ചായത്ത് ഭരണസമിതിയും പങ്കുചേർന്നു.
പഴമയുടെ ജീവിതം കഷ്ടതയും പ്രയാസങ്ങളും നിറഞ്ഞതായിരുന്നെങ്കിലും ആഘോഷങ്ങളും വിശേഷങ്ങളുമെല്ലാം ഉത്സവ പ്രതീതിയും സന്തോഷങ്ങളും നന്മകളും നിറഞ്ഞതായിരുന്നെന്ന് വള്ളിക്കുട്ടിയമ്മ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്ബർ ഫൈസൽ ഓണപ്പുടവ നൽകി ആദരിച്ചു. വൈസ് പ്രസിഡൻറ് ആനി വിനു, അംഗങ്ങളായ സുധീഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.