ചിത്രീകരണം: സൂര്യജ എം.

അഞ്ച് കവിതകൾ

1. പരിഭവം

നേരെയാക്കാൻ

തല്ലാറില്ല ഇപ്പോഴാരേയും

അലക്കുകല്ലിന്‍റെ പരിഭവം

നേരെയാവാൻ

നനഞ്ഞയൊരാളെ

കല്ലിലേക്ക് തള്ളിയിട്ടു കാറ്റ്.


2. ഒച്ച

ഭൂമി കാതോർക്കുന്നു

ഒറ്റ വരയിൽ

അടക്കം ചെയ്ത

ഒച്ചിന്‍റെ ഒച്ച


3. സ്വന്തം

സ്വന്തം ഇടങ്ങളെന്ന്

ടാറ്റു വരയ്ക്കുന്നു

മണ്ണിൽ മേഘങ്ങൾ

സ്വന്തമായവയിൽ പേര്

എഴുതാൻ തുടങ്ങുന്നു മകൻ


4. അഭിമുഖം

നിന്‍റെ കുപ്പായമുലഞ്ഞു

തോണിയും.

ഞാൻ ഇപ്പോൾ

കാറ്റിനെ വിചാരണ ചെയ്യുന്നു.


5. ഭാഷ

കാറ്റിന്‍റെ വാചാലത

വഴി തെറ്റിക്കുന്നു

ജലത്തിന്‍റെയും അഗ്നിയുടെയും

മിതത്വം വഴി കാട്ടുന്നു

Tags:    
News Summary - 5 kavithakal by rajesh chithira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.