ഋതുഭേദങ്ങളിലൊക്കെയും
നീ കുടയാകുമെന്നു
മോഹിപ്പിച്ചതിനാലാണ്
നിന്റെ ചില്ലകളിലെന്റെ
കുഞ്ഞുങ്ങൾക്കായി
കൂടൊരുക്കിയത്.
ഒരുനാൾ
ഋതുമോഹത്താൽ
നീ ഉടയാടകളുരിഞ്ഞപ്പോളാണ്
നിന്നെ ഞാൻ
മനസ്സിലാക്കിയത്.
തുറന്നയാകാശത്തിനു കീഴെ
പകൽച്ചൂടിലും
പേമാരിയിലും
കഴുകൻകണ്ണിലും
ഈ അവിശ്വാസത്തിന്റെ
ചില്ലയിൽത്തന്നെ
ഞാനവർക്കു കരുതലാകും.
വസന്തത്തിന്‍റെ
കൈപിടിച്ചു
നീയിലകളുമായി
നൃത്തംവെക്കുമ്പോൾ
നിന്നെയുപേക്ഷിച്ച്
ഞാനെന്റെ കുഞ്ഞുങ്ങളുമായി
ആകാശത്തിന്‍റെ
അതിരുതേടിപ്പോകും.
ഒറ്റയ്ക്കായാലും
ജീവിക്കുകയെന്നതാണ്
മുഖ്യമെന്ന്
ഞാനവരെ പഠിപ്പിക്കും.
(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.