ഗാന്ധിയുടെ വടിപോലെ
നമ്മെ ചൂഴ്ന്നു നിൽക്കുന്നുണ്ട്
ഗോഡ്സെയുടെ ഓർമകൾ.
അഭിശപ്തമായ
ആ ഓർമകളിൽ
രാജ്യ മനസ്സാക്ഷി
മുങ്ങിത്താണുകൊണ്ടേയിരിക്കുന്നു.
ജോർജ് ഫ്ലോയ്ഡ് രചിച്ച
"എനിക്കു ശ്വാസം മുട്ടുന്നു"
എന്ന ഗാനം ആലപിക്കുന്നു
കൊടിയ പാപത്തിന്‍റെ,
മനുഷ്യരൂപം പൂണ്ട
ആ കൊടിയപാപത്തിന്‍റെ കൂടി
ജന്മദിനമാണിന്ന്.
നമുക്ക് അദ്ദേഹത്തിന്‍റെ
വടി തിരികെ കൊടുക്കാം;
ജനഗണമനകൾ
രണഗണമനകൾ ആകാതെ നോക്കാം.
(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.