കനം

പുഴവെള്ളത്തിലുരഞ്ഞ്

കല്ലുകൾ

രൂപാന്തരപ്പെട്ടു


കൂർത്തത്

മിനുത്തത്

ഉരുണ്ടത്.


വൃത്തം വെടിഞ്ഞ്

വ്യാസം കുറഞ്ഞ്

നീളം കളഞ്ഞ്.


ഉന്നം കൊണ്ടാൽ

ചോര പൊടിയുന്ന നീറ്റൽ.

ഒറ്റ ചവിട്ടിൽ തടഞ്ഞാൽ

ഉള്ളംകാലിൽ കല്ലിപ്പ്.


കല്ലുകൾക്ക് കനമുണ്ട്.

ഉള്ളിൽ

കാലം

ഉറഞ്ഞിരിക്കുന്നു.


ഉപ്പുകല്ലിൽ

ഒരു കടൽ

അലിഞ്ഞിരിക്കുമ്പോലെ. 

Tags:    
News Summary - kanam malayalam poem by priya nv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.