ഒന്ന്:
കാറ്റിനും വെളിച്ചത്തിനും
മൂഡിനുമനുസരിച്ച്
ചാരുകസേരയിലും
നിവർന്നിരുന്നുമുള്ളത്..
ആഴവും ഗൗരവവുമുള്ളത് എന്ന്
തോന്നിക്കുന്നത്..
രണ്ട് :
ദോശയ്ക്കും
കറികൾക്കുമൊപ്പം
നിന്നു വായിച്ചു തീർക്കുന്നത്..
രാത്രി ഉറക്കമൊഴിഞ്ഞും
തീർക്കുന്നത്..
ലൈബ്രറിയിൽ
പകുതിനിർത്തിപ്പോരുന്നത്..
മുറിഞ്ഞു മുറിഞ്ഞ വായനകൾ..
പുസ്തകം വായിക്കുന്നുള്ളോൾ
എന്നതിന് നിത്യജീവിതത്തിൽ
സമരം ചെയ്യുന്നവൾ
എന്നും കൂടി അർത്ഥം..
പുസ്തകം വായിക്കുന്നോളെന്നത്
ആക്ഷേപം പോലെ
ചൂണ്ടിനിൽക്കുന്നത് -
മനോരാജ്യം കാണുന്നവൾ,
സമയംകളയുന്നവൾ,
മടിച്ചി, കൂസലില്ലാത്തവൾ,
പരിഷ്കാരിണി...
വായന
പെണ്ണുങ്ങൾക്ക്
ഒരെളുപ്പപ്പണിയല്ല..
ഒരു കാലത്തും അല്ല..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.